കോഴിക്കോട്:നവ ജനശക്തി കോണ്‍ഗ്രസ്സ് തൊഴിലാളി സംഘടന എന്‍ ജെ ടി യു സി മോട്ടോര്‍ & എഞ്ചിനിയറിങ് വര്‍ക്കേഴ്‌സ് യൂണിയന്‍ കോഴിക്കോട് ജില്ല നേതൃത്വ യോഗം നടത്തി.ചെറൂട്ടി റോഡില്‍ ഗാന്ധി ഗ്രഹം ഹാളില്‍ നടന്ന യോഗം നവ ജനശക്തി കോണ്‍ഗ്രസ്സ് ദേശീയ പ്രസിഡന്റ് മനോജ് ശങ്കരനെല്ലൂര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കണ്‍വീനര്‍ സഹദ് കുറ്റിച്ചിറ അദ്ധ്യക്ഷത വഹിച്ചു.അംഗങ്ങള്‍ക്ക് മെമ്പര്‍ഷിപ്പും വിതരണം ചെയ്തു. അന്യായമായി പിഴ ഈടാക്കുന്ന മോട്ടോര്‍ വകുപ്പ് നയം തിരുത്തണമെന്നും മോട്ടോര്‍ തൊഴിലാളികള്‍ക്ക് കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ക്ഷേമനിധി ഉള്‍പ്പെടെ സഹായങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്നും അസംഘടിതരായ തൊഴിലാളികള്‍ക്ക് അവരുടെ വ്യക്തി ജീവിതത്തിലും തൊഴില്‍ മേഖലയിലും സുരക്ഷ ലഭ്യമാകുന്ന സാമൂഹ്യ സുരക്ഷാ പദ്ധതി നടപ്പിലാക്കണമെന്നും സമ്മേളനം ആവിശ്യപ്പെട്ടു. 21 അംഗ ജില്ലാ കമ്മിറ്റിക്ക് രൂപം നല്‍കി. പ്രസിഡന്റ് എന്‍ എം. ഗണേഷ് ബാബു, വൈസ് പ്രസിഡന്റ് സഹദ് കുറ്റിച്ചിറ, സെക്രട്ടറി ബാലകൃഷ്ണ കുറുപ്പ്, ട്രഷറര്‍ ഇര്‍ഷാദ് മീഞ്ചന്ത, അനീഷ് മലാപറമ്പ്, കെ.കെ.മുഹമ്മദ്, രവീന്ദ്രന്‍ കാര പറമ്പ്, വിനീഷ് മാവൂര്‍ റോഡ്, അനില്‍കുമാര്‍ കുന്നമംഗലം, സതീഷ് പൊറ്റമ്മല്‍ , പത്മാവതി കുറ്റിക്കാട്ടൂര്‍ എന്നിവര്‍ പങ്കെടുത്തു.ദിനീഷ്‌കോവൂര്‍ നന്ദി പറഞ്ഞു.
എന്‍ ജെ ടി യു സി ജില്ലാ നേതൃത്വ യോഗം