കോഴിക്കോട്: അതിര്‍ത്തിയിലെ സേനാംഗങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കാലിക്കറ്റ് ബീച്ച് കൂട്ടായ്മ ജനറല്‍ ബോഡി യോഗം. സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിരുദ്ധ നടപടികള്‍ക്കും യോഗം പിന്തുണ പ്രഖ്യാപിച്ചു. പ്രസിഡന്റ് എന്‍.ഇ.മനോഹര്‍ അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി എന്‍.സി.അബ്ദുള്ളകോയ സ്വാഗതം പറഞ്ഞു. കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ജന.സെക്രട്ടറിയും, വരവു ചെലവു കണക്ക് ട്രഷറര്‍ ബാബു കെന്‍സയും അവതരിപ്പിച്ചു. 2025-27 വര്‍ഷത്തേക്കുള്ള 25 പ്രവര്‍ത്തക സമിതിയേയും ഭാരവാഹികളെയും യോഗം തെരഞ്ഞെടുത്തു. സി.മുജീബ് റഹ്‌മാന്‍ നന്ദി പറഞ്ഞു.
പി.കെ.മൊയ്തീന്‍ കോയ (കെന്‍സ) പ്രസിഡന്റ്, മുജീബ് റഹ്‌മാന്‍.സി (കെന്‍സ) ജന.സെക്രട്ടറി, എന്‍.ഇ.മനോഹര്‍ ട്രഷറര്‍, ഡോ.ശിവരാജന്‍.കെ, ഡോ.കെ.എം. ആഷിഖ് വൈസ് പ്രസിഡന്റുമാര്‍, മനോജ് കുമാര്‍.സി, ഇസ്ഹാഖ്.കെ.വി സെക്രട്ടറിമാര്‍.
അതിര്‍ത്തിയിലെ സേനാംഗങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം
പ്രഖ്യാപിച്ച് കാലിക്കറ്റ് ബീച്ച് കൂട്ടായ്മ