യുഎസും ചൈനയും തമ്മില്‍ ഇറക്കുമതി തീരുവ 115% കുറയ്ക്കാന്‍ ധാരണ

യുഎസും ചൈനയും തമ്മില്‍ ഇറക്കുമതി തീരുവ 115% കുറയ്ക്കാന്‍ ധാരണ

ഹോങ്കോങ്: യുഎസും ചൈനയും പരസ്പരം ചുമത്തിയ വ്യാപാരക്കരാര്‍ 90 ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായി. മേയ് 14 മുതല്‍ ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് യുഎസ് ഏര്‍പ്പെടുത്തിയ 145% തീരുവ എന്നത് 30 ശതമാനത്തിലേക്കു താഴ്ത്തും. ചൈനയും 125% തീരുവ എന്നത് 10 ശതമാനത്തിലേക്കു താഴ്ത്തും. ഇരു രാജ്യങ്ങളും തീരുവയില്‍ 115% വച്ചാണ് കുറയ്ക്കുന്നത്. മേയ് 14 മുതല്‍ 90 ദിവസത്തേക്കാണ് ഈ തീരുവകള്‍ പ്രാബല്യത്തില്‍ ഉണ്ടാകുക.

ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയില്‍ നടത്തിയ ചര്‍ച്ചകള്‍ക്കുശേഷം ഇന്നു പുറത്തുവിട്ട സംയുക്ത പ്രസ്താവനയിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം. മുമ്പോട്ടുള്ള വ്യാപാര, വാണിജ്യ ബന്ധം എങ്ങനെ ആയിരിക്കണമെന്ന് ഇരുരാജ്യങ്ങളും വീണ്ടും ചര്‍ച്ച ചെയ്യുമെന്നും സംയുക്ത പ്രസ്താവനയില്‍ പറയുന്നു.യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസ്സന്റും ചൈനീസ് ഉപ പ്രധാനമന്ത്രി ഹെ ലിഫെങ്ങും തമ്മിലായിരിക്കും ചര്‍ച്ച.

 

 

 

യുഎസും ചൈനയും തമ്മില്‍ ഇറക്കുമതി തീരുവ 115% കുറയ്ക്കാന്‍ ധാരണ

 

 

Share

Leave a Reply

Your email address will not be published. Required fields are marked *