മലയാള കേരളം വര്‍ക്കിംങ് ജേര്‍ണ്ണലിസ്റ്റ് ക്ലബ്ബ് ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു

മലയാള കേരളം വര്‍ക്കിംങ് ജേര്‍ണ്ണലിസ്റ്റ് ക്ലബ്ബ് ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു

തിരുവനന്തപുരം: കേരളത്തിലെ മലയാളികളായ മാധ്യമ പ്രവര്‍ത്തകരും, നിലവില്‍ ഈ തൊഴിലില്‍ താല്‍പര്യമുള്ളവരും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരുടേയും സൗഹൃദ സംഘടനയായ ‘മലയാള കേരളം വര്‍ക്കിംങ്ങ് ജേര്‍ണ്ണലിസ്റ്റ് ക്ലബ്ബ് (എം.കെ.ഡബ്ല്യു.ജെ.സി) ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു.ജി ജോ പാപ്പനംകോട് (പ്രസിഡന്റ്), വെട്ടൂര്‍ സുനില്‍ (ജനറല്‍ സെക്രട്ടറി), ഐ.പത്മജ, എം.സന്തോഷ് കുമാര്‍ (വൈസ് പ്രസിഡന്റുമാര്‍), ഫിലിപ്പ് മേമഠത്തില്‍, അനന്തപത്മനാഭന്‍ (സെക്രട്ടറിമാര്‍), വി. ജോയ് (ഖജാന്‍ജി), പനവൂര്‍ ഉമ്മര്‍, രാഹുല്‍ വേങ്ങാനൂര്‍, ബാബു.എം.അലക്‌സ് ( എക്‌സിക്യൂട്ടീവ് അംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു.സംസ്ഥാന പ്രസിഡന്റ് ചെമ്പകശ്ശേരി ചന്ദ്രബാബു യോഗം ഉത്ഘാടനം ചെയ്തു.ജനറല്‍ സെക്രട്ടറി ഇ.ജെ.ജോസഫ് മുഖ്യ പ്രഭാഷണം ചെയ്തു.കേരള ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ് (കെ.ടി.യു.സി) സംസ്ഥാന ജനറല്‍ സെക്രട്ടറി കുരീപ്പുഴ ഷാനവാസ് സ്വാഗതവും, കവി സുനില്‍ നടയ്ക്കല്‍ നന്ദിയും പറഞ്ഞു.

 

 

മലയാള കേരളം വര്‍ക്കിംങ് ജേര്‍ണ്ണലിസ്റ്റ് ക്ലബ്ബ്
ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു

 

Share

Leave a Reply

Your email address will not be published. Required fields are marked *