കോഴിക്കോട്: ഗ്രീന്‍ സ്‌ക്വയര്‍ റെസിഡന്‍സ് അസോസിയേഷനും, ( ജി. എസ്. ആര്‍. എ), സിയോണ്‍ ഫാര്‍മയും സംയുക്തമായി വട്ടക്കിണര്‍ മീഞ്ചന്ത പാരീസ് ഹാളില്‍ സൗജന്യ ന്യൂറോപ്പതി ക്യാമ്പ് നടത്തി. ജി. എസ്. ആര്‍. എ. യുടെ മുതിര്‍ന്ന അംഗമായ ബിതാത്ത എന്ന എം. എം. ഇമ്പിച്ചി പാത്തുമ്മ ബി ക്ക് ആദ്യ പരിശോധന നടത്തി. സിയോണ്‍ ഫാര്‍മ യുടെ അഭിഷേക്, അഖില്‍, അജീഷ് എന്നിവര്‍ ചേര്‍ന്നാണ് സ്‌ക്രീന്‍ ടെസ്റ്റ് നടത്തിയത്. ജി. എസ്. ആര്‍. എ. പ്രസിഡണ്ട് ഡോക്ടര്‍ കെ ദിവാന്‍, ജനറല്‍ സെക്രട്ടറി സിപിഎം അബ്ദുറഹിമാന്‍ ബിന് അഹമ്മദ്, കെ ഹാരിസ്, പി. ടി. ഹാരിസ്, ജിജില്‍ വിജയ്, ഭദ്ര ടീച്ചര്‍, ബേബി ടീച്ചര്‍,ഫൗസിയ ഉമ്മര്‍ കോയ, അസ്മാ റഹ്‌മാന്‍, എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ജി എസ് ആര്‍ എ അംഗങ്ങളും പരിശോധനയില്‍ പങ്കെടുത്തു.
സൗജന്യ ന്യൂറോപതി സ്‌ക്രീനിങ് ടെസ്റ്റ് നടത്തി