കോഴിക്കോട:്‌സൗഹൃദ ബന്ധങ്ങള്‍ ഉത്തമമാകുമ്പോള്‍ മാത്രമേ ക്രിയാത്മക സമൂഹം ഉടലെടുക്കൂവെന്ന് ക്രൈംബ്രാഞ്ച് ഐജി പി.പ്രകാശ് ഐ.പി.എസ് പറഞ്ഞു. കേരള ഹായില്‍ (സൗദി) റിട്ടേണീസ് ഫോറം സംഘടിപ്പിച്ച സ്‌നേഹ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫോറം ചെയര്‍മാന്‍ കെ.ടി.എം.കോയ അധ്യക്ഷത വഹിച്ചു. കല്‍പ്പറ്റ നാരായണന്‍ മുഖ്യ പ്രഭാഷണം നടത്തി. ഡോ.സന്ധ്യാക്കുറുപ്പ്, നോര്‍ക്ക റൂട്ട്‌സ് സെന്റര്‍ മാനേജര്‍ സി.രവീന്ദ്രന്‍ എന്നിവര്‍ ക്ലാസ്സെടുത്തു. ഫോറം ട്രഷറര്‍ ഖാലിദ് മുഹമ്മദ് കണ്ണൂര്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. ജന.കണ്‍വീനര്‍ പി.ടി.കുഞ്ഞഹമ്മദ് കോയ സ്വാഗതവും കോ-ഓര്‍ഡിനേറ്റര്‍ പി.കെ.അഷ്‌റഫ് നന്ദിയും പറയും. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറും.
സൗഹൃദ ബന്ധങ്ങള്‍ ഉത്തമമാകുമ്പോള്‍
ക്രിയാത്മക സമൂഹം ഉടലെടുക്കും; പി.പ്രകാശ് ഐ.പി.എസ്