ന്യൂഡല്‍ഹി: ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരെ സുപ്രധാന തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍. ഭാവിയില്‍ നടക്കുന്ന ഏതൊരു ഭീകരപ്രവര്‍ത്തനത്തെയും ഇന്ത്യയ്‌ക്കെതിരായ യുദ്ധമായി ഔദ്യോഗികമായി കണക്കാക്കുമെന്നും അതിനനുസരിച്ച് പ്രതികരിക്കുമെന്നും തീരുമാനിച്ചതായി കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, സംയുക്ത സേനാ മേധാവിയും സേനാ തലവന്‍മാരും യോഗത്തില്‍ പങ്കെടുത്തു.
കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇന്ന് വൈകീട്ട് ആറിന് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വാര്‍ത്താസമ്മേളനത്തില്‍ ഉണ്ടാകുമെന്നാണ് വിവരം.