സൂര്‍ദാസ് ജയന്തി 12ന്

സൂര്‍ദാസ് ജയന്തി 12ന്

കോഴിക്കോട്: ഭിന്നശേഷി ക്ഷേമ സംഘടനയായ സക്ഷമ കേരള ഘടകം സംഘടിപ്പിക്കുന്ന ഭക്ത കവി സൂര്‍ദാസിന്റെ ജന്മദിനം സൂര്‍ സാഗര്‍ 2025 എന്നപേരില്‍ 12ന് തിങ്കളാഴ്ച ചാലപ്പുറത്തെ കേസരി ഭവനില്‍ പരമേശ്വരം ഹാളില്‍ നടക്കും. ഭിന്നശേഷിക്കാരായ സഹോദരങ്ങളെയും കുടുംബാംഗങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള കലാഞ്ജലിയും കുടുംബ സംഗമവുമായാണ് പരിപാടി ആഘോഷിക്കുന്നത്.ദേശീയ ഭിന്നശേഷി കമ്മീഷണര്‍ ഡോ.എസ്.ഗോവിന്ദ രാജ് ഉദ്ഘാടനം നിര്‍വ്വഹിക്കും. സ്വാഗത സംഘം പ്രസിഡന്റ് ഇ.കെ.സന്തോഷ് കുമാര്‍ അധ്യക്ഷത വഹിക്കും.ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാര്‍ സൂര്‍ദാസ് അനുസ്മരണ പ്രഭാഷണം നടത്തും. മാതാ അമൃതാനന്ദമയി മഠം കോഴിക്കോട് മഠാധിപതി സ്വാമി വിവേകാമൃതാനന്ദപുരി അനുഗ്രഹ ഭാഷണം നടത്തും. ജെ ഡി റ്റി സ്‌പെഷ്യല്‍ സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ സറീന ടീച്ചര്‍ ആശംസാ പ്രസംഗം നടത്തും. ദിവ്യാംഗ സഹോദരിയായ പി.കെ.നഫീസക്ക് സക്ഷമയുടെ സ്‌നേഹോപഹാരസേവാ സമര്‍പ്പണമായി ഇലക്ട്രോണിക് വീല്‍ചെയര്‍ നല്‍കും. തുടര്‍ന്ന് പ്രശസ്ത മോഹിനിയാട്ടം നര്‍ത്തകി പ്രസന്ന പ്രകാശിന്റെ നൃത്തം അരങ്ങേറും.

ഉച്ചക്ക് ശേഷം ദിവ്യാംഗ കലാപ്രതിഭകളുടെ വിവിധ കലാപരിപാടികളും നടക്കും. 3.30 ന് നടക്കുന്ന സമാപന സഭ സംവിധായകന്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഉദ്ഘാടനം നിര്‍വ്വഹിക്കും. സിനിമ-സീരിയല്‍ താരം വിനോദ് കോവൂര്‍ മുഖ്യാതിഥിയായിരിക്കും. പ്രശസ്ത കവി പി.പി.ശ്രീധരനുണ്ണി ആശംസകളര്‍പ്പിച്ച് സംസാരിക്കും.
പരിപാടിയില്‍ പങ്കെടുക്കുന്ന എല്ലാ ദിവ്യാംഗ പ്രതിഭകള്‍ക്കും പ്രേത്സാഹന സമ്മാനവും സര്‍ട്ടിഫക്കറ്റുകളും വിതരണം ചെയ്യും. സംസ്ഥാന സമിതി അംഗം സി.എസ്.സത്യഭാമ അധ്യക്ഷത വിക്കും.ജില്ലാ സെക്രട്ടറി സി.കെ.സുഭാഷ് നന്ദിയും പറയും.

സൂര്‍ദാസ് ജയന്തി 12ന്

Share

Leave a Reply

Your email address will not be published. Required fields are marked *