കോഴിക്കോട്: കടപ്പുറത്ത് 1930 മെയ് 12ന് നടന്ന ഉപ്പ് സത്യാഗ്രഹത്തിന്റെ സ്മൃതി സദസ്സ് കോഴിക്കോട് ജില്ലാ സര്‍വ്വോദയ മണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ 12ന് തിങ്കള്‍ വൈകിട്ട് 4 മണിക്ക് ഇ.മൊയ്തു മൗലവി മ്യൂസിയത്തില്‍ നടക്കും. മനയത്ത് ചന്ദ്രന് അധ്യക്ഷത വഹിക്കും. ജില്ലാ പ്രസിഡന്റ് പി.ഐ അജയന്, പി.എം.അബ്ദുറഹിമാന്, ടി.കെ.എ.അസീസ്, കെ.എഫ്.ജോര്‍ജ്ജ്, പ്രൊഫ.ഒ.ജെ.ചിന്നമ്മ, അഡ്വ.സൂര്യ നാരായണന്, എ.കെ.മുഹമ്മദലി, ആര്.ജയന്ത് കുമാര്‍, അഡ്വ.വി.പി.ശ്രീധരന് മാസ്റ്റര്‍ സംസാരിക്കും. എം.കെ.രാജീവ് കുമാര്‍ സ്വാഗതവും, പി.ബാവക്കുട്ടി മാസ്റ്റര്‍ നന്ദിയും പറയും.