എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു; 99.5 ശതമാനം വിജയം   61449 ഫുള്‍ എ പ്ലസ്

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു; 99.5 ശതമാനം വിജയം 61449 ഫുള്‍ എ പ്ലസ്

തിരുവനന്തപുരം: എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു. 99.5 ആണ് ഇത്തവണത്തെ എസ്എസ്എല്‍സി വിജയ ശതമാനം.വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്തസമ്മേളനത്തില്‍ ഫലം പ്രഖ്യാപിക്കുകയായിരുന്നു. എസ്എസ്എല്‍സി റെഗുലര്‍ വിഭാഗത്തില്‍ 4,27,020 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി. ഇതില്‍ 424583 വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. കഴിഞ്ഞ വര്‍ഷം 99.69 ശതമാനമായിരുന്നു.0.19 ശതമാനം കുറവ് ഈ വര്‍ഷമുണ്ടായിട്ടുണ്ട്.

മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചത് 61449 പേര്‍ക്കാണ്.ടി.എച്ച്.എസ്.എല്‍.സി., എ.എച്ച്.എസ്.എല്‍.സി. ഫലങ്ങളും പ്രഖ്യാപിച്ചു. കൂടുതല്‍ വിജയം കണ്ണൂരിലും(99.87 ശതമാനം) കുറവ് തിരുവനന്തപുരത്തുമാണ് (98.59 ശതമാനം).

പിന്നാലെ ഔദ്യോഗിക വെബ്സൈറ്റുകളില്‍ നിന്ന് ഫലം പരിശോധിക്കാവുന്നതാണ്.ഇക്കൊല്ലം വിദ്യാര്‍ത്ഥികളുടെ സൗകര്യം മാനിച്ച് എസ്.എസ്.എല്‍.സി പരീക്ഷാഫലം ഡിജിലോക്കറിലും ലഭ്യമാക്കിയിട്ടുണ്ട്.

സേ പരീക്ഷ – മെയ് 28 മുതല്‍ ജൂണ്‍ 5 വരെ. വിജയ ശതമാനം കുറഞ്ഞ സര്‍ക്കാര്‍ സ്‌കൂള്‍ – ഗവ. എച്ച്.എസ് കരിക്കകം, തിരുവനന്തപുരം.

എസ്എസ്എല്‍സി ഫലം ലഭിക്കുന്ന വെബ്സൈറ്റുകള്‍

results.kerala.gov.in

കൈറ്റിന്റെ SAPHALAM 2025 മൊബൈല്‍ ആപ്പ് വഴിയും
www.results.kite.kerala.gov.in

വഴിയുംഅറിയാം.

എസ്എസ്എല്‍സി (എച്ച് ഐ)ഫലം
http://sslchiexam.kerala.gov.in

എന്ന വെബ്സൈറ്റിലും ടിഎച്ച്എസ്എല്‍സി (എച്ച് ഐ)
http://thslchiexam.kerala.gov.in

ലും എഎച്ച്എസ്എല്‍സി
http://ahslcexam.kerala.gov.in

ലുമാണ് ലഭിക്കുക.

ടിഎച്ച്എസ് എല്‍സി ഫലത്തിന്
https://thslcexam.kerala.gov.in/thslc/index.php

എന്ന വെബ്സൈറ്റും സന്ദര്‍ശിക്കണം.

വിജയശതമാനം കുറഞ്ഞ 10 സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ പ്രത്യേക പരിശോധന നടത്താന്‍ നിര്‍ദ്ദേശം നല്‍കുമെന്നും വി ശിവന്‍കുട്ടി വ്യക്തമാക്കി.

‘ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ അന്വേഷണം നടത്തണം. എന്തുകൊണ്ട് വിജയശതമാനം കുറഞ്ഞുവെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും മന്ത്രി പറഞ്ഞു.

 

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു; 99.5 ശതമാനം വിജയം

61449 ഫുള്‍ എ പ്ലസ്

 

Share

Leave a Reply

Your email address will not be published. Required fields are marked *