കര്‍ഷക മഹാ പഞ്ചായത്ത് 10, 11ന് മുവാറ്റുപുഴയില്‍

കര്‍ഷക മഹാ പഞ്ചായത്ത് 10, 11ന് മുവാറ്റുപുഴയില്‍

സേവ് വെസ്റ്റേണ്‍ ഘട്ട്‌സ് പീപ്പിള്‍സ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ കേരളത്തിലെ 111 കര്‍ഷക ബഹുജന സംഘടനകളുടെ പങ്കാളിത്തത്തോടെ ‘ഒഴിവാക്കപ്പെട്ടവരുടെ ഭൂരിപക്ഷ കേരളം’ പ്രമേയമാക്കി രണ്ട് ദിവസത്തെ കര്‍ഷക മഹാ പഞ്ചായത്ത് 10, 11 തിയതികളില്‍ മുവാറ്റുപുഴ നെസ്റ്റില്‍ സംഘടിപ്പിക്കുമെന്ന് ഡല്‍ഹി കര്‍ഷക സമര കോ-ഓര്‍ഡിനേറ്റര്‍ കെ.ബി.ബിജുവും, വി-ഫാം ഫാര്‍മേഴ്‌സ് ഫൗണ്ടേഷന്‍ കോഴിക്കോട് ചെയര്‍മാന്‍ ജോയി കണ്ണഞ്ചിറയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 10ന് കാലത്ത് 11 മണിക്ക് റിട്ട.ജസ്റ്റിസ് കമാല്‍ പാഷ മഹാപഞ്ചായത്ത് ഉദ്ഘാടനം ചെയ്യും. ദേശീയ കര്‍ഷക സമര നേതാവ് ശിവകുമാര്‍ വര്‍മ്മ കക്കാജി മുഖ്യാതിഥിയാവും. വന്യ ജീവി സംഘര്‍ഷം ഒഴിവാക്കാനുള്ള മാര്‍ഗ്ഗങ്ങളെ സംബന്ധിച്ച് ജസ്റ്റിസ് കമാല്‍ പാഷയും ‘മാറ്റിയെഴുതണം വനം-വന്യ ജീവി നിയമം’ എന്ന വിഷയത്തില്‍ അഡ്വ.ജോണി.കെ.ജോര്‍ജ്ജ് പത്തനംതിട്ടയും പ്രബന്ധം അവതരിപ്പിക്കും. ശിവകുമാര്‍ വര്‍മ്മ കക്കാജി ദേശീയ കര്‍ഷക സമരത്തെ വിലയിരുത്തി സംസാരിക്കും. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുള്ള സെഷന്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഉദ്ഘാടനം ചെയ്യും. കര്‍ഷക മഹാ പഞ്ചായത്തിലെ ചര്‍ച്ചകള്‍ക്കായി തയ്യാറാക്കിയ സമീപന രേഖ ശിവകുമാര്‍ കക്കാജിയില്‍ നിന്ന് പ്രതിപക്ഷ നേതാവ് ഏറ്റുവാങ്ങും. ജനപക്ഷ – കര്‍ഷക പക്ഷ നിയമ പോരാട്ട ആദരവ് അഡ്വ.ജോണ്‍സണ്‍ മനയാനിയും, അഡ്വ.ജോണ്‍ മത്തായിയും പ്രതിപക്ഷ നേതാവില്‍ നിന്ന് ഏറ്റുവാങ്ങും. സാമ്പത്തിക പ്രതിസന്ധിയെപ്പറ്റി ഡോ.ജോസ് സെബാസ്റ്റിയന്‍, സി.പി.ജോണ്‍ എന്നിവര്‍ ക്ലാസ്സുകള്‍ നയിക്കും. കേരളത്തിലെ ഭൂ നിയമങ്ങള്‍ എന്ന സെഷനില്‍ ലിഡ ജേക്കബ് ഐ എ എസ്, ജെയിംസ് വര്‍ഗ്ഗീസ് ഐ എ എസ്, ബിജു പ്രഭാകര്‍ ഐ എ എസ് എന്നിവര്‍ ക്ലാസുകള്‍ നയിക്കും. ‘പരിസ്ഥിതി ലോല മേഖലയിലെ കര്‍ഷകരുടെ മണ്ണവകാശങ്ങള്‍’ എന്ന വിഷത്തില്‍ മെര്‍ക്കിസ്റ്റന്‍ കമ്പനി ചെയര്‍മാന്‍ സേവി മനോ മാത്യു പ്രബന്ധം അവതരിപ്പിക്കും. ജനാധിപത്യത്തിന്റെ ശാക്തീകരണം- ഒഴിവാക്കപ്പെട്ടവര്‍ ഒന്നിക്കുന്നു എന്ന വിഷയത്തില്‍ ആം ആദ്മി പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് വിനോദ് മാത്യു വില്‍സണ്‍, ജനോക്രസി ഉപജ്ഞാതാവ് ജോയി മൂക്കന്‍ തോട്ടം എന്നിവര്‍ ചര്‍ച്ചകള്‍ നയിക്കും.
‘കൃഷിയാണ് യഥാര്‍ത്ഥ അവശ്യ സര്‍വീസ’്, ‘കര്‍ഷകരില്ലാതെ ജീവന്‍ നിലനിര്‍ത്താനാവില്ല’ എന്ന വിഷയത്തില്‍ നടക്കുന്ന സെഷനില്‍ കേരള വ്യാപാരി വ്യസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് സണ്ണി പയ്യമ്പള്ളി അധ്യക്ഷത വഹിക്കും. കുടുംബശ്രീ സ്ഥാപകന്‍ ടി.കെ.ജോസ് ഐ എ എസ് മുഖ്യ പ്രഭാഷണം നടത്തും. കിസാന്‍ സര്‍വ്വീസ് സൊസൈറ്റി ദേശീയ ചെയര്‍മാന്‍ ജോസ് തയ്യില്‍, അണ്ണാമല യൂണിവേഴ്‌സിറ്റി റൂറല്‍ ഡവലപ്‌മെന്റ് മുന്‍ മേധാവി ഡോ. ഗോവിന്ദരാജ് വേദാന്തേശികന്‍, റഡ്റ്റാര്‍ സി ഇ ഒ ജോയിസ് മാത്യു പ്രബന്ധം അവതരിപ്പിക്കും. ആഗോള കരാറുകളുടെ കര്‍ഷക വിരുദ്ധ വശങ്ങളെപ്പറ്റി കെ.വി.ബിജു പ്രബന്ധം അവതരിപ്പിക്കും. കര്‍ഷകരും ബാങ്ക് വായ്പകളും എന്ന വിഷയത്തെ സംബന്ധിച്ച് അഡ്വ.ബിനോയ് തോമസ് ക്ലാസെടുക്കും.  സമാപന സമ്മേളനത്തില്‍ മന്ത്രി കെ.കൃഷ്ണന്‍കുട്ടി മുഖ്യ പ്രഭാഷണം നടത്തും.  നയപ്രഖ്യാപന സമ്മേളനത്തില്‍ പി.ജെ.ജോസഫ്, ജോസ് കെ.മാണി, ഡീന്‍ കുര്യാക്കോസ്, ഫ്രാന്‍സിസ് ജോര്‍ജ്ജ്, മാത്യു കുഴല്‍നാടന്‍, അഡ്വ.വിനോദ് മാത്യു വില്‍സണ്‍, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എം.സലീം, ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവ് അഡ്വ.പി.സി.ജോസഫ്, ബി ജെ പി നേതാക്കളായ ഷോണ്‍ ജോര്‍ജ്ജ്, ഷാജി രാഘവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ബോണി ജേക്കബും പങ്കെടുത്തു.

കര്‍ഷക മഹാ പഞ്ചായത്ത് 10, 11ന് മുവാറ്റുപുഴയില്‍

Share

Leave a Reply

Your email address will not be published. Required fields are marked *