കോഴിക്കോട്: പുതിയ സ്‌കൂള്‍ വര്‍ഷം ആരംഭിക്കുന്നതിന് മുന്നോടിയായി കോഴിക്കോട് ആര്‍.ടി.ഒ ഓഫീസിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്കായി ഇ.ഐ.ബി ഡ്രൈവര്‍ പരിശീലനം സംഘടിപ്പിക്കുന്നു. 14നു രാവിലെ 9 മുതല്‍ 11.30 വരെയാണ് പരിശീലനം. ചെലവൂര്‍ ലിറ്റില്‍ ഫ്‌ളവര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഓഡിറ്റോറിയമാണ് പരിശീലന വേദി.
ഇ.ഐ.ബി.പരിശീന ക്ലാസില്‍ പങ്കെടുക്കാത്ത ഡ്രൈവര്‍മാര്‍ക്ക് പുതിയ അധ്യയന വര്‍ഷം സ്‌കൂള്‍ വാഹനം ഓടിക്കാന്‍ അനുമതി ലഭിക്കുന്നതല്ല. പരിശീലനത്തില്‍ പങ്കെടുക്കുവാന്‍ വരുന്നവര്‍ ഒറിജിനല്‍ ഡ്രൈവിംഗ് ലൈസന്‍സ്, പാസ്‌പോര്‍ട്ട്‌സൈസ് ഫോട്ടോ എന്നിവ കൊണ്ടുവരേണ്ടതാണ്. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ ലഭിക്കുന്ന ഇ ഐ ബി പരിശീലന സര്‍ട്ടിഫിക്കറ്റ് ധരിച്ച് വേണം പുതിയ അധ്യയന വര്‍ഷം സ്‌കൂള്‍ ബസ് ഓടിക്കേണ്ടതെന്ന് ആര്‍.ടി.ഒ പി.എ.നസീര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.