ന്യൂഡല്‍ഹി: ഓപ്പറേഷന് സിന്ദൂറിനെതിരെ ഇന്ത്യയില്‍ ജിഹാദിന് ആഹ്വാനം ചെയ്ത് ഭീകരസംഘടനയായ അല്‍ഖായിദ. സംഘടനയുടെ ഇന്ത്യന്‍ ഉപഭൂഖണ്ഡ വിഭാഗമായ അല്‍-ഖായിദ ഇന്‍ ദി ഇന്ത്യന്‍ സബ്കോണ്ടിനെന്റ് (എക്യുഐഎസ്) ആണ് ജിഹാദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സംഘടന ഓപറേഷന് സിന്ദൂറിനെ അപലപിച്ചു. ഇന്ത്യ നടത്തിയ ആക്രമണങ്ങളില്‍ നിരവധി പേര്‍ക്കു ജീവന് നഷ്ടപ്പെട്ടുവെന്നും ആരാധനാലയങ്ങളെയും ജനവാസ കേന്ദ്രങ്ങളെയുമാണ് ഇന്ത്യ ലക്ഷ്യം വച്ചതെന്നും എക്യുഐഎസ് ആരോപിക്കുന്നു.
മിഡില്‍ ഈസ്റ്റ് മീഡിയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് വാര്‍ത്ത പുറത്തു വിട്ടത്. (എംഇഎംആര്‍ഐ) മധ്യപൂര്‍വ ദേശ രാജ്യങ്ങളിലെയും നോര്‍ത്ത് അമേരിക്കയിലെയും വാര്‍ത്തകള്‍ നിരീക്ഷിക്കുന്ന സ്ഥാപനമാണ്.