ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂര്‍ രാജ്യത്തിന്റെ അഭിമാനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാബിനറ്റ് മന്ത്രിസഭാ യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ആസൂത്രണം ചെയ്തതുപോലെ തന്നെ കൃത്യമായി പ്രത്യാക്രമണം നടപ്പിലാക്കാന്‍ ഇന്ത്യന്‍ സൈന്യത്തിന് സാധിച്ചുവെന്നും പ്രധാനമന്ത്രി കേന്ദ്രമന്ത്രിസഭയെ അറിയിച്ചു. പ്രധാനമന്ത്രി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ കണ്ടു.
ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് വിശദീകരിക്കാന്‍ നാളെ കേന്ദ്രസര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചിരിക്കുകയാണ്.
പാക്കിസ്ഥാനിലെയും പാക്ക് അധിനിവേശ ജമ്മു കശ്മീരിലെയും ഒന്‍പത് ഭീകരപരിശീലന ക്യാംപുകളെയാണ് ബുധനാഴ്ച പുലര്‍ച്ചെ നടന്ന ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യന്‍ സൈന്യം ആക്രമിച്ചത്. മുന്‍കൂട്ടി തയാറാക്കിയ തയാറെടുപ്പുകള്‍ കര്‍ശനമായി പാലിച്ചുകൊണ്ടാണ് സൈന്യം വളരെ കൃത്യതയോടെ ദൗത്യം നിര്‍വഹിച്ചതെന്നും പ്രധാനമന്ത്രി മോദി മന്ത്രിസഭയെ അറിയിച്ചിട്ടുണ്ട്.
‘ഓപ്പറേഷന്‍ സിന്ദൂര്‍’; രാജ്യത്തിന്റെ അഭിമാനം,
ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്ത് ഇന്ത്യ