കോഴിക്കോട് : ജില്ലയിലെ റെസിഡന്റ്സ് അസോസിയേഷനുകളുടെ ഏകീകൃത സംഘടനയായ റെസിഡന്റ്സ് അപ്പെക്‌സ് കൗണ്‍സില്‍ ജില്ലാ കമ്മിറ്റി ഭാരവാഹികളായി താഴെ പറയുന്നവരെ തെരഞ്ഞെടുത്തു : എം കെ ബീരാന്‍ മാങ്കാവ് ( പ്രസിഡണ്ട്), സി രാധാകൃഷ്ണന്‍ ചേവരമ്പലം (ജനറല്‍ സെക്രട്ടറി) കെ സി രവീന്ദ്രനാഥ് രാമനാട്ടുകര, സണ്ണി മാത്യു കൂഴാംപാല താമരശ്ശേരി, എന്‍ ഭാഗ്യനാഥ് നടക്കാവ് (വൈസ് പ്രസിഡണ്ടുമാര്‍ ), കെ വി ഷാബു നെല്ലിക്കോട്, സക്കീര്‍ പാറക്കാട്ട് ഫറോക്ക്, എം പി നാരായണന്‍ പയ്യോളി (ജോയിന്റ് സെക്രട്ടറിമാര്‍ ), ടി എം ബാലകൃഷ്ണന്‍ കോവൂര്‍ (ട്രഷറര്‍ ), കെ സി അബ്ദുല്‍ റസാക്ക് കുന്നമംഗലം (അസിസ്റ്റന്റ് ട്രഷറര്‍). കെ പി ജനാര്‍ദ്ദനന്‍, എം കെ ബീരാന്‍, എം പി രാമകൃഷ്ണന്‍, അഡ്വ എ കെ ജയകുമാര്‍, എന്‍ കെ ലീല ( സംസ്ഥാന കൗണ്‍സില്‍ അംഗങ്ങള്‍).
ജില്ലാ വനിതാ കമ്മിറ്റി ഭാരവാഹികളായി താഴെ പറയുന്നവരെ തെരഞ്ഞെടുത്തു:
എന്‍ കെ ലീല നെല്ലിക്കോട് (പ്രസിഡണ്ട്), എം സുലേഖ രാമനാട്ടുകര (സെക്രട്ടറി), ശ്രീജ സുരേഷ് എടക്കാട്, എ എം സീനാബായ് കുന്നമംഗലം (വൈസ് പ്രസിഡണ്ടുമാര്‍), സി ജയശ്രീ കച്ചേരിക്കുന്ന്, നന്ദിനി ദേവി ഫറോക്ക് (ജോയിന്റ് സെക്രട്ടറിമാര്‍), സ്മിത വഴിപോക്ക് കോറോത്ത്മൂല (ട്രഷറര്‍)
ഇന്‍ഡോര്‍ സ്റ്റേഡിയം ഓഡിറ്റോറിയത്തില്‍ നടന്ന ജില്ലാ ജനറല്‍ ബോഡി യോഗം പ്രശസ്ത സാഹിത്യകാരന്‍ യു കെ കുമാരന്‍ ഉത്ഘാടനം ചെയ്തു. ലഹരി വിരുദ്ധ ചിത്ര രചനാ മത്സരത്തില്‍ വിജയിച്ചവര്‍ക്ക് അദ്ദേഹം മെമെന്റൊയും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. നവതി ആഘോഷിച്ച സ്ഥാപക പ്രസിഡണ്ട് എ രാജനെ അദ്ദേഹം പൊന്നാട അണിയിച്ച് ആദരിച്ചു. പ്രസിഡണ്ട് കെ പി ജനാര്‍ദ്ദനന്‍ അധ്യക്ഷത വഹിച്ചു. അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി എം കെ ബീരാന്‍, കെ സത്യനാഥന്‍, സജിത്ത് കണ്ണോത്ത് എന്നിവര്‍ പ്രസംഗിച്ചു.
റെസിഡന്റ്സ് അപ്പെക്‌സ് കൗണ്‍സില്‍
ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു