കോഴിക്കോട്: കാലിക്കറ്റ് സിറ്റി സര്‍വ്വീസ് സഹകരണ ബാങ്കും, രാമനാട്ടുകര എഡ്യൂക്കേഷന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന നോട്ട് ബുക്ക് ചന്ത ആരംഭിച്ചു. കാലിക്കറ്റ് സിറ്റി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ഹെഡ്ഡാഫീസില്‍ (ചാലപ്പുറം) ആരംഭിച്ച കൗണ്ടര്‍ രാമനാട്ടുകര എഡ്യൂക്കേഷന്‍ കോ-ാേപ്പറേറ്റീവ് സൊസൈറ്റി പ്രസിഡണ്ട് ജി.നാരായണന്‍കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. മാര്‍ക്കറ്റ് വിലയേക്കാള്‍ നോട്ട് ബുക്കുകള്‍ക്ക് വമ്പിച്ച വിലക്കിഴിവിലാണ് പുസ്തകങ്ങള്‍ വില്‍ക്കുന്നതെന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാലിക്കറ്റ് സിറ്റി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ബ്രാഞ്ചുകളായ പയ്യാനക്കല്‍, ബേപ്പൂര്‍, കാലിക്കറ്റ് ലിങ്ക് റോഡ്, മെഡിക്കല്‍ കോളേജ്, കുളങ്ങര പീടിക, മഞ്ചേരിയിലെ ഇന്ത്യന്‍ മാള്‍, എം വി ആര്‍ കാന്‍സര്‍ സെന്റര്‍ എന്നിവിടങ്ങളിലെ കൗണ്ടറുകളിലും പുസ്തകങ്ങള്‍ ലഭ്യമാവും. നോട്ട്ബുക്കുകള്‍ ആവശ്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് താഴെ പറയുന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
Mob: 85904446999