കോഴിക്കോട്: മൈക്രോ ഫൈനാന്‍സുകാരുടെ അതിക്രമം തടയണമെന്ന് കടക്കെണി വിമോചന സമിതി എലത്തൂര്‍ കണ്വെന്ഷന് ആവശ്യപ്പെട്ടു. ഈ പ്രദേശത്തെ മുഴുവന്‍ ജപ്തിയും, ഫൈനാന്‍സ് ബ്ലേഡ് കമ്പനിക്കാരുടെ അതിക്രമവും തടയാന്‍ പോലീസും അധികാരികളും സര്‍ക്കാരും തയ്യാറാവണം. പുത്തൂര്‍ എല്‍.പി.സ്കൂളില്‍ ചേര്‍ന്ന കണ്വെന്ഷന് കാരായി അരൂഷ് ഉദ്ഘാടനം ചെയ്തു. പുഷ്പരാജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കണ്‍വീനര്‍ കെ.പി.കെ.കാരശ്ശേരി മുഖ്യ പ്രഭാഷണം നടത്തി. യോഗത്തില്‍ ശ്രീധരന് മാസ്റ്റര്‍, റഷീദ് ബാബു, പുഷ്പ രാജന്, സ്മിത, സാനി അത്തോളി, സുഭ, ജില്ലാ കമ്മറ്റി ഭവിത മണ്ണൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.