ഏകദിന പുസ്തക മേളയും സാഹിത്യ സദസ്സും 5ന്

ഏകദിന പുസ്തക മേളയും സാഹിത്യ സദസ്സും 5ന്

കോഴിക്കോട്: പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സും രാഷ്ട്രഭാഷാ വേദിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഏകദിന പുസ്തക മേളയും സാഹിത്യ സദസ്സും 5ന് (തിങ്കള്‍) പറമ്പില്‍ ബസാറിലുള്ള ജെ പി ബില്‍ഡിംഗില്‍ നടക്കും. പരിപാടിയുടെയും പുസ്തക വില്‍പ്പനയുടെയും ഉദ്ഘാടനം സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് കമ്മറ്റിയംഗം കെ.ചന്ദ്രന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. ആദ്യ വില്‍പ്പന എഴുത്തുകാരി ഷൈനി ജയപ്രകാശ് ഏറ്റുവാങ്ങും.പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ് ചീഫ് എഡിറ്റര്‍ പി.ടി.നിസാര്‍ അധ്യക്ഷത വഹിക്കും. രാഷ്ട്ര ഭാഷാ വേദി ജന.സെക്രട്ടറി ആര്‍.കെ.ഇരവില്‍ ആമുഖ ഭാഷണം നടത്തും. കുരുവട്ടൂര്‍ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനും വാര്‍ഡ് മെമ്പറുമായ യു.പി.സ്വാമിനാഥന്‍, പറമ്പില്‍ ബസാര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എന്‍.വി.സിന്ധു, പ്രധാന അധ്യാപിക എന്‍.പി.മറിയം മുംതസ്, വ്യാസ വിദ്യാപീഠം സെക്രട്ടറി അഖിലേഷ് പറമ്പില്‍, പറമ്പില്‍ ബസാര്‍ വ്യാപാരി വ്യവസായി സമിതി നേതാവ് ഷണ്‍മുഖന്‍, പ്രഭാതം വായനശാല ആന്റ് ഗ്രന്ഥാലയം സെക്രട്ടറി പി.എം.രത്‌നാകരന്‍, രാഷ്ട്രഭാഷാ വേദി ജില്ലാ പ്രസിഡന്റ് ഹരികൃഷ്ണന്‍, റഫീഖ് പറമ്പില്‍ എന്നിവര്‍ ആശംസകള്‍ നേരും. സംഘാടക സമിതി ചെയര്‍മാന്‍ പി.ടി.ജയപ്രകാശ് സ്വാഗതവും കണ്‍വീനര്‍ ഷൈന സന്തോഷ് നന്ദിയും പറയും. തുടര്‍ന്നു നടക്കുന്ന സാഹിത്യ സദസ്സില്‍ എഴുത്തുകാരായ ഉസ്മാന്‍ ഒഞ്ചിയം, വി.എം.ആനന്ദ് കുമാര്‍, ഉസ്മാന്‍ ചാത്തംചിറ, ടി.ടി.കണ്ടന്‍കുട്ടി, ടി.ഹസ്സന്‍, പുരുഷു കക്കോടി, ജിജിത്ത് കോറോത്ത് എന്നിവര്‍ അവരുടെ സ്വന്തം രചനകള്‍ അവതരിപ്പിക്കും. പരിപാടി വന്‍വിജയമാക്കണമെന്ന് ആര്‍.കെ.ഇരവിലും, ജയപ്രകാശ്.പി.ടി.യും അഭ്യര്‍ത്ഥിച്ചു. വിശദ വിവരങ്ങള്‍ക്ക്
മൊബൈല്‍: 9497074599, 8547584469.

 

 

ഏകദിന പുസ്തക മേളയും സാഹിത്യ സദസ്സും 5ന്

Share

Leave a Reply

Your email address will not be published. Required fields are marked *