കോഴിക്കോട് : ഐ എന്‍ ടി യു സി അഫിലിയേറ്റഡ് യൂണിയന്‍സ് കടപ്പുറം ഗാന്ധി പ്രതിമക്ക് മുമ്പില്‍ നടത്തിയ മെയ് ദിനാചരണവും മെയ് ദിനപ്രതിജ്ഞയും മുതിര്‍ന്ന ഐ എന്‍ ടി യു സി നേതാവ് എം കെ ബീരാന്‍ ഉത്ഘാടനം ചെയ്തു. ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ ജില്ലാ പ്രസിഡണ്ട് കെ ദാമോദരന്‍ അധ്യക്ഷത വഹിച്ചു. എം പി രാമകൃഷ്ണന്‍ മെയ് ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എം സതീഷ് കുമാര്‍, റിയല്‍ എസ്റ്റേറ്റ് ഏജന്റ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് ടി വി സുരേന്ദ്രന്‍, സാലറീഡ് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി കെ സി അബ്ദുല്‍ റസാക്ക്, യു ബാബു, ജബ്ബാര്‍ കൊമ്മേരി, കെ വി ശിവാനന്ദന്‍, ടി സജീഷ് കുമാര്‍, കെ പി ശ്രീകുമാര്‍, ടി പി സുനില്‍ കുമാര്‍, എം ഉമേഷ്, പി ടി മനോജ് എന്നിവര്‍ പ്രസംഗിച്ചു.