കോഴിക്കോട്: ഇന്‍ഡോ ട്രാന്‍സ് വേള്‍ഡ് ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ (ഐടിസിസി) നേതൃത്വത്തില്‍ കുടുംബ വ്യവസായത്തിന്റെ ശക്തിയെ വിശകലനം ചെയ്യുന്ന ബിസിനസ് കോണ്‍ക്ലേവ് മെയ് 5ന് കാലിക്കറ്റ് ട്രേഡ് സെന്ററില്‍ രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെ നടക്കും. വ്യവസായികള്‍, സംരംഭകര്‍, മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികള്‍, കുടുംബ വ്യവസായം മുന്നോട്ടുകൊണ്ടുപോകുവാന്‍ ആഗ്രഹിക്കുന്നവര്‍ എന്നിവരാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്.
ഉച്ചക്ക് 12 മണിക്ക് ‘ഗ്രാന്‍ഡ് ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്’ എന്ന പുതുതായി ആരംഭിക്കുന്ന സ്ഥാപനത്തിന്റെ ലോഗോ പ്രകാശനം നടക്കും. വ്യവസായ മേഖലയിലെ പ്രശസ്തരും പ്രചോദനാത്മകമായ പ്രകടനങ്ങളിലൂടെ ശ്രദ്ധ നേടിയ ആഗോള മനുഷ്യ സേവകന്‍ മോഹന്‍ജി, മാനേജ്‌മെന്റ് ചിന്തകനും സംസ്‌ക്കാര വിദഗ്ദന്‍ സന്തോഷ് ബാബു, ബിസിനസ് തന്ത്രഞ്ജനും കോച്ചുമായ മധു ഭാസ്‌കരന്‍,
മെന്ററും ഗ്രോത്ത് സ്ട്രാറ്റജിസ്റ്റ് വി.കെ. മാധവ് മോഹന്‍, പ്രചോദനാത്മ പരിശീലക സഹല പര്‍വീന്‍, കോര്‍പ്പറേറ്റ് കണ്‍സല്‍ട്ടന്റ് സി.എസ്. ആഷിക്ക് എ എം, ഡിജിറ്റല്‍ ലെഗസി ആര്‍ക്കിട്ടക്റ്റ് എ.എം. സുരേഷ് കുമാര്‍ തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുക്കും.വാര്‍ത്താ സമ്മേളനത്തില്‍ ഐ ടി സി സി ചെയര്‍മാന്‍ അബ്ദുല്‍ കരീം, എക്‌സി. ഡയറക്ടര്‍ രാജേഷ് ശര്‍മ, ഗ്രാന്‍ഡ് ഗോള്‍ഡ് ചെയര്‍മാന്‍ ഷുക്കൂര്‍ കിനാലൂര്‍, ഗ്രാന്‍ഡ് ഗോള്‍ഡ് എക്‌സി. ഡയറക്ടര്‍ നിഷാന്ത് തോമസ്, ഐ ടി സി സി സെക്രട്ടറി ഹിബിന്‍ പാലക്കല്‍ എന്നിവര്‍ പങ്കെടുത്തു.
പ്രവേശനം പാസുള്ളഴര്‍ക്ക് മാത്രം. ഫോണ്‍ – 7592915555 വിളിക്കാവുന്നതാണ്.
ബിസിനസ് കോണ്‍ക്ലേവ് 5ന്