കോഴിക്കോട് : നാല് പതിറ്റാണ്ട് കാലമായി കലാ സാംസ്‌കാരിക -രാഷ്ട്രീയ രംഗത്തെ നിസ്വാര്‍ത്ഥ പൊതുപ്രവര്‍ത്തകനും നാടക ഡോക്യുമെന്ററി സംവിധായകനുമായ സന്തോഷ് പാലക്കടയെ ആദരിക്കുന്ന പരിപാടിക്കായി സംഘാടക സമിതി രൂപീകരിച്ചു.സുജിത്ത് എടക്കാട് ചെയര്‍മാന്‍, കിംഗ്‌സ് വിജയന്‍,സുധാകരന്‍ ചൂലൂര്‍, ആയിഷ കക്കോടി വൈ: ചെയര്‍മാന്‍മാര്‍. എം. ടി പ്രദീപ് കുമാര്‍ ജനറല്‍ കണ്‍വീനര്‍. ബാലചന്ദ്രന്‍ അത്താണിക്കല്‍, ഷിബു വയലക്കര, വിമല ചന്ദ്രന്‍ ജോ : കണ്‍വീനര്‍മാര്‍. ദിനേഷ് കുന്നഞ്ചേരി ട്രഷറര്‍. സന്തോഷ് നടക്കാവ് , കൃഷ്ണദാസ് വല്ലാപ്പുനി, സീമ ഹരിദാസ്, റോയ്‌സണ്‍ പി സെബാസ്റ്റ്യന്‍, സുനില്‍ നാഗപാറ, കുഞ്ഞന്‍ ചേളന്നൂര്‍, ജയക്കിളി, ഷിജു കുന്നമംഗലം, ബബീഷ് ബാലന്‍, പ്രകാശ് കരിമ്പ, അലി കല്ലായി, ഷാജി കല്ലായി, സുനില്‍ വീരവഞ്ചേരി, അഷറഫ് പുഴക്കര എക്‌സിക്കുട്ടീവ് അംഗങ്ങള്‍. ഹമീദ് കരിമ്പാല പ്രോഗ്രാം കോ’ ഓര്‍ഡിനേറ്റര്‍. സുമന്‍ലാല്‍ സി.വി ജോ. കോ ഓര്‍ഡിനേറ്റര്‍. പരാഗ് പന്തിരാങ്കാവ് പ്രചാരണകമ്മറ്റി കണ്‍വീനര്‍. നിധീഷ് ബൈജു ജോ : കണ്‍വീനര്‍ തുടങ്ങിയവര്‍ ഭാരവാഹികളായി 75 അംഗ സംഘാടക സമിതി രൂപീകരിച്ചു. മെയ് 19 ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടക്കുന്ന പരിപാടിയില്‍ കലാ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. വിവിധ കലാപരിപാടികള്‍ അരങ്ങേറും. നളന്ദ ഓഡിറ്റോറിയത്തില്‍ വെച്ച് ചേര്‍ന്ന യോഗത്തില്‍ എം.ടി പ്രദീപ് കുമാര്‍ സ്വാഗതം പറഞ്ഞു. ദിനേഷ് കുന്നഞ്ചേരി അദ്ധ്യക്ഷത വഹിച്ചു.
സന്തോഷ് പാലക്കടക്ക്
നഗരത്തിന്റെ സ്‌നേഹാദരം
സംഘാടക സമിതി രൂപികരിച്ചു