ലഹരിക്കെതിരെ ‘ഡെയിഞ്ചെറസ് വൈബ് ഹൃസ്വ ചിത്രം ഒരുങ്ങുന്നു

ലഹരിക്കെതിരെ ‘ഡെയിഞ്ചെറസ് വൈബ് ഹൃസ്വ ചിത്രം ഒരുങ്ങുന്നു

കോഴിക്കോട് : സമൂഹത്തെ കാര്‍ന്ന് തിന്നുന്ന ലഹരിക്കെതിരെയും പുതു തലമുറയെ വഴിതെറ്റിക്കുന്ന മദ്യ,രാസ ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെയും ഐ മാക്‌സ് ഗോള്‍ഡ് റൈസിന്റെ ബാനറില്‍
ചലച്ചിത്ര സംവിധായകന്‍ ഫൈസല്‍ ഹുസൈന്‍ അണിയിച്ചൊരുക്കുന്ന ‘ഡെയിഞ്ചറസ് വൈബ്’ ഹൃസ്വചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. ചടങ്ങില്‍ മേയര്‍ ബീന ഫിലിപ്പ്,കുന്നമംഗലം എംഎല്‍എ പി.ടി.എ.റഹീം,മുന്‍മന്ത്രി തോമസ് ഐസക് തുടങ്ങിയവര്‍ പങ്കെടുത്തു. ചലച്ചിത്ര താരങ്ങളായ ജയരാജ് കോഴിക്കോട്,അപ്പുണി ശശി,
സി.ടി.കബീര്‍,ഇന്ദിര,സോഷ്യല്‍ മീഡിയ ഇന്‍ഫുളന്‍സര്‍മാരായ അന്‍ഷി, പാണാലി ജുനൈസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.
കോഴിക്കോടും പരിസര പ്രദേശങ്ങളിലും ചിത്രീകരണം ആരംഭിക്കുന്ന ‘ഡെയിഞ്ചറസ് വൈബിന്റെ’കഥയും,എഡിറ്റിങ്ങും,സംവിധാനവും ഫൈസല്‍ ഹുസൈനാണ്. തിരക്കഥ റിയാസ് പെരുമ്പടവ്.ജൂണ്‍ അവസാനം റിലീസ് ചെയ്യുന്ന ചിത്രം വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സാംസ്‌ക്കാരിക കേന്ദ്രങ്ങളിലും പ്രദര്‍ശിപ്പിക്കും.പ്രബീഷ് ലിന്‍സിയാണ് ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത്.സി.പി അബ്ദുല്‍ വാരിഷ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം.

 

 

ലഹരിക്കെതിരെ ‘ഡെയിഞ്ചെറസ് വൈബ്
ഹൃസ്വ ചിത്രം ഒരുങ്ങുന്നു

 

Share

Leave a Reply

Your email address will not be published. Required fields are marked *