കോഴിക്കോട്: പറമ്പില്‍ ബസാര്‍ ആലിന്‍ചുവട് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ 6-ാം ക്ലാസ് മുതല്‍ 10-ാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കായി കവിത,കഥ,ചിത്രരചന ക്യാമ്പ് സംഘടിപ്പിക്കും. 11ന് ഞായര്‍ ഉച്ചക്ക് 2 മുതല്‍ എ.എം.എല്‍.പി സ്കൂളില്‍ നടക്കുന്ന ക്യാമ്പില്‍ പ്രമുഖ സാഹിത്യകാരന്മാര് കുട്ടികളോട് സംവദിക്കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 കുട്ടികള്‍ക്കാണ് ക്യാമ്പില്‍ പങ്കെടുക്കാനാവുക. വിശദ വിവരങ്ങള്‍ക്ക് 9446643706 എന്ന വാട്സാപ്പ് നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.