കെ എഫ് സി ‘ഓപ്പണ്‍ കിച്ചന്‍ ടൂര്‍’ സംഘടിപ്പിച്ചു

കെ എഫ് സി ‘ഓപ്പണ്‍ കിച്ചന്‍ ടൂര്‍’ സംഘടിപ്പിച്ചു

കോഴിക്കോട്: ഭക്ഷ്യ സുരക്ഷയ്ക്കും ഗുണനിലവാരത്തിനുമായി പ്രത്യേക ‘ഓപ്പണ്‍ കിച്ചണ്‍ ടൂര്‍’ സംഘടിപ്പിച്ച് കെ എഫ് സി. കെ എഫ് സി അടുക്കളയിലെ
ഓപ്പണ്‍ കിച്ചന്‍ ടൂറിലൂടെ ടീമിനെ കാണാനും ഉയര്‍ന്ന ഗുണമേന്മയുള്ള ചേരുവകള്‍ ചേര്‍ത്ത് തയ്യാറാക്കി രുചികരമായ ഭക്ഷണമായി മാറുന്നത് എങ്ങനെയെന്ന് നേരിട്ട് കാണാനുമുള്ള അവസരമാണൊരുക്കിയത്. കെ എഫ് സിയുടെ കര്‍ശനമായ ശുചിത്വ മാനദണ്ഡങ്ങളും മറ്റും നേരിട്ട് കാണുന്നതിനാണ് കെ എഫ് സി ഓപ്പണ്‍ കിച്ചന്‍ ടൂറുകള്‍ നടത്തുന്നത്.

മൂന്ന് പതിറ്റാണ്ടിലേറെയായി ഇന്ത്യയിലുള്ള കെ എഫ് സി, അവരുടെ സിഗ്‌നേച്ചര്‍ ആന്റ് ഐക്കോണിക്ക് വിഭവങ്ങളായ ഹോട്ട് & ക്രിസ്പി ചിക്കന്‍, ഹോട്ട് വിംഗ്‌സ്, ബോണ്‍ലെസ് ഡിലൈറ്റുകളായ ചിക്കന്‍ പോപ്‌കോണ്‍, പെരി-പെരി ബോണ്‍ലെസ് ചിക്കന്‍ സ്ട്രിപ്‌സ്, വിവിധ തരം സിംഗര്‍ ബര്‍ഗറുകള്‍, റോള്‍സ്, റൈസ് ബൗള്‍സ് എന്നിവ ഉപഭോക്താക്കള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണെന്ന് കെഎഫ്‌സി അധികൃതര്‍ അറിയിച്ചു.
കെ എഫ് സിയുടെ അടുക്കളകള്‍ ലോകപ്രശസ്ത രുചിയ്ക്കൊപ്പം ഏവര്‍ക്കും വിശ്വസിക്കാന്‍ കഴിയുന്ന ഒന്ന്കൂടിയാണ്. പുറമെ മൊരിഞ്ഞതും അകത്ത് ജ്യൂസിയുമായി ഗുണമേന്മയുള്ള ചിക്കന്‍ വിഭവങ്ങള്‍ തയ്യാറാക്കാന്‍ വിദഗ്ധരായ പാചകക്കാര്‍ വിവിധതരത്തിലുള്ള വിഭവങ്ങള്‍ തയ്യാറാക്കുന്നു.
കെ എഫ് സി യുടെ സിഗ്നേച്ചര്‍ ക്രിസ്പി ചിക്കന്‍ മികച്ച ചേരുവകളിലൂടെയാണ് നിര്‍മ്മിക്കുന്നത്. ഫ്രഷ് ചിക്കനാണ് വിഭവങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. ഉയര്‍ന്ന അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന മികച്ച നിലവാരമുള്ള പ്രാദേശിക വിതരണക്കാരില്‍ നിന്ന് കെ എഫ് സി 100% മികച്ച ചിക്കനാണ് ശേഖരിക്കുന്നത്. വിതരണക്കാരുടെ ഫാമില്‍ നിന്ന് ഉപഭോക്താക്കളുടെ പ്ലേറ്റിലേക്ക് വിഭവങ്ങളായി എത്തുന്നതിനുമുന്‍പ് 34 കര്‍ശന പരിശോധനകള്‍ക്ക് വിധേയമാക്കുന്നുണ്ട്.
പ്രത്യേക ഉപകരണങ്ങള്‍ ഉപയോഗിച്ച് ചിക്കന്‍ മാരിനേറ്റ് ചെയ്യുന്നതിനും ബ്രെഡ് ചെയ്യുന്നതിനും വറുക്കുന്നതിനുമുള്ള വിശദമായ പ്രക്രിയ കിച്ചന്‍ ടൂറില്‍ അധികൃതര്‍ വിശദീകരിച്ചു. കെ എഫ് സിയുടെ തനതായ രുചി ലഭിക്കാന്‍ ചിക്കന്‍ പ്രത്യേക രീതിയിലാണ്കെകെ എഫ് സിഎഫ്സി ചിക്കന്‍ ഉപഭോക്താക്കള്‍ക്ക് ചൂടോടെയും പുതുമയോടും കൂടി നല്‍കാന്‍ സ്റ്റോറില്‍ വെച്ചുതന്നെയാണ് തയ്യാറാക്കുന്നത്.

എഫ്എസ്എസ്എഐ അംഗീകൃത ചേരുവകളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും അടിസ്ഥാനമാക്കി കെഎഫ്സി അന്താരാഷ്ട്ര പാചകനിലവാരമാണ് പിന്തുടരുന്നത്. എല്ലാ ഭക്ഷ്യവസ്തുക്കള്‍ക്കും കാലഹരണപ്പെടല്‍ സമയപരിധി ഉണ്ട്, അവ നിശ്ചിത ഉപഭോഗ സമയം കഴിഞ്ഞാല്‍ ഉടന്‍ തന്നെ ഷെല്‍ഫില്‍ നിന്ന് നീക്കം ചെയ്യും. എല്ലാ കെ എഫ് സി റെസ്റ്റോറന്റിലും എല്ലാ ഭക്ഷണ സമ്പര്‍ക്ക പ്രതലങ്ങളും ഉള്‍പ്പെടെ വൃത്തിയാക്കുന്ന കര്‍ശന ക്ലീനിംഗ്, സാനിറ്റേഷന്‍ പ്രോഗ്രാം പിന്തുടരുന്നുണ്ട്.
എല്ലാ വെജിറ്റേറിയന്‍, നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണങ്ങളും വെവ്വേറെയാണ് പാചകം ചെയ്യുന്നത്, ഇതിനായി ഉപയോഗിക്കുന്ന എണ്ണ, പാത്രങ്ങള്‍, ചേരുവകള്‍ എന്നിവയെല്ലാം വേര്‍തിരിച്ചിട്ടുണ്ട്. മാത്രമല്ല വെജിറ്റേറിയന്‍ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ പച്ച നിറത്തിലുള്ള ഏപ്രോണും നോണ്‍-വെജ് വിഭാഗത്തിലുള്ളവര്‍ ചുവപ്പ് ഏപ്രോണുമാണ് ധരിക്കുന്നത്.

ഓപ്പണ്‍ കിച്ചന്‍സ് ടൂര്‍ സംരംഭം സുതാര്യത, ഗുണമേന്മ, ഉയര്‍ന്ന നിലവാരമുള്ള ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ എന്നിവയോടുള്ള കെഎഫ്സിയുടെ പ്രതിബദ്ധത ഉറപ്പിക്കുന്നു. ഇന്ത്യയിലെ ആദ്യത്തെ റെസ്റ്റോറന്റ് മുതല്‍, കെ എഫ് സി രാജ്യത്ത് അതിന്റേതായ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. രുചികരമായ നല്ല ഭക്ഷണത്തിലൂടെ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന തുല്യവും സുസ്ഥിരവുമായ ബിസിനസ്സ് രീതികള്‍ പുലര്‍ത്തുന്നതില്‍കെ എഫ് സി പ്രതിജ്ഞാബദ്ധരാണ്. ബ്രാന്‍ഡ് നിലവില്‍ ഇന്ത്യയിലുടനീളം 240ലധികം നഗരങ്ങളിലായി 1300ലധികം റെസ്റ്റോറന്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്.

 

 

കെ എഫ് സി ‘ഓപ്പണ്‍ കിച്ചന്‍ ടൂര്‍’ സംഘടിപ്പിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *