കോഴിക്കോട് : കേരള റിയല്‍ എസ്റ്റേറ്റ് ഏജന്റ്‌സ് അസോസിയേഷന്‍ (ഐ എന്‍ ടി യു സി ) ജില്ലാ കണ്‍വെന്‍ഷനും മെമ്പര്‍മാര്‍ക്കുള്ള ഐഡന്റിറ്റി കാര്‍ഡ് വിതരണവും ഇന്ത്യന്‍ നാഷണല്‍ സാലറീഡ് എംപ്ലോയീസ് ആന്‍ഡ് പ്രൊഫഷണല്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (ഐ എന്‍ ടി യു സി ) അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് എം കെ ബീരാന്‍ ഉദ്ഘാടനം ചെയ്തു. ഗാന്ധി ഗൃഹത്തില്‍ നടന്ന കണ്‍വെന്‍ഷനില്‍ ജില്ലാ പ്രസിഡണ്ട് ടി വി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എം സതീഷ് കുമാര്‍, സംസ്ഥാന വൈസ് പ്രസിഡണ്ട് പുത്തൂര്‍ മോഹനന്‍, സാലറീഡ് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം പി രാമകൃഷ്ണന്‍, സംസ്ഥാന സെക്രട്ടറി കെ സി അബ്ദുല്‍ റസാക്ക്, സീനിയര്‍ സിറ്റിസണ്‍ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി അജിത് പ്രസാദ് കുയ്യാലില്‍, യു ബാബു, രാജേഷ് അടമ്പാട്ട്, ടി സജീഷ് കുമാര്‍, കെ വി ശിവാനന്ദന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
റിയല്‍ എസ്റ്റേറ്റ് ഏജന്റുമാര്‍ക്ക് സര്‍ക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുക, ഇരട്ടിപ്പിച്ച ഭൂനികുതി പിന്‍വലിക്കുക, വര്‍ധിപ്പിച്ച സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്‌ട്രേഷന്‍ ഫീസും പിന്‍വലിക്കുക, ഭൂമിയുടെ ന്യായവില നിശ്ചയിച്ചതിലെ അപാകതകള്‍ പരിഹരിക്കുക, ക്ഷേമനിധി പെന്‍ഷന്‍ കുടിശ്ശിക കൊടുത്തു തീര്‍ക്കുക തുടങ്ങയ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള പ്രമേയങ്ങള്‍ പാസ്സാക്കി.