കോഴിക്കോട് : സര്‍ഗ്ഗ കൈരളി കലാ സാഹിത്യ സംഗീതകൂട്ടായ്മയുടെ ഒന്നാം വാര്‍ഷികാഘോഷവും ‘സര്‍ഗ്ഗ നക്ഷത്രങ്ങള്‍മിഴി തുറന്നപ്പോള്‍ ‘എന്ന കവിതാസമാഹാരത്തിന്റെ പ്രകാശനവും കൈരളി ശ്രീ തിയേറ്റര്‍ കോംപ്ലക്‌സിലെ വേദി ഓഡിറ്റോറിയത്തില്‍ നടന്നു. പ്രശസ്ത എഴുത്തുകാരന്‍ പി കെ പാറക്കടവ് ഉദ്ഘാടനവും പുസ്തക പ്രകാശനവും നടത്തി. സര്‍ഗ്ഗ കൈരളിയുടെ സംസ്ഥാന ജന:സെക്രട്ടറി മണി മുതുതലയുടെ ‘നടനയാഗം’ എന്ന നോവലെറ്റ് സമാഹാരത്തിന്റെ പ്രകാശനം ജീവകാരുണ്യ പ്രവര്‍ത്തകനായ ഹമീദ് ആലൂര്‍ നിര്‍വ്വഹിച്ചു. റഫീഖ് എം ടി എം അദ്ധ്യക്ഷത വഹിച്ചു.
പി കെ .പാറക്കടവ്, എ സജീവന്‍, വൈക്കം മുഹമ്മദ് ബഷീറിന്റെ മകന്‍ അനീസ് ബഷീര്‍, ഹമീദ് ആലൂര്‍, രാമനാട്ടുകര മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ഹസീന കാരാട്ടിയാട്ടില്‍ ഗായകനും സഹ സംവിധായകനുമായ മുത്തലിബ് സൈദലവി എന്നിവര്‍ പങ്കെടുത്തു.റംല സൈതലവി സ്വാഗതവും കെ .ശൈലജ ടീച്ചര്‍ നന്ദിയും പറഞ്ഞു.
വാര്‍ഷികാഘോഷവും പുസ്തക പ്രകാശനവും