കായംകുളം : സദ്ഭാവന ബുക്സ്, കോഴിക്കോട് പ്രസിദ്ധീകരിച്ച ധന്യഗംഗ നീലാംബരിയുടെ കവിതാസമാഹാരം ‘മഴശലഭങ്ങള്‍ ‘ മാവേലിക്കര ബിഷപ്മൂര്‍ കോളേജ് മലയാള വിഭാഗം മുന്‍ മേധാവി പ്രൊഫ. വി.ഐ ജോണ്സണ് പ്രകാശനം ചെയ്തു. എഴുത്തുകാരന് ഇടക്കുളങ്ങര ഗോപന് പുസ്തകം ഏറ്റുവാങ്ങി. ഭരണിക്കാവ് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ സദ്ഭാവന ബുക്സ് എഡിറ്റര്‍ സുനില്‍ മടപ്പള്ളി അധ്യക്ഷത വഹിച്ചു.
സാഹിത്യകാരി ദീപ.ആര് അടൂര്‍ പുസ്തകപരിചയം നടത്തി. എഴുത്തുകാരി നിര്‍മ്മല അമ്പാട്ട് ഉപഹാരം സമര്‍പ്പിച്ചു. കലാ – സാഹിത്യ പ്രവര്‍ത്തകരായ അനീഷ്.കെ. ബാബു, എ.തമ്പി, രവി സിത്താര, പ്രൊഫ. ജോണ്സണ് കാരൂര്‍, മനോജ് ചാരുംമൂട് എന്നിവര്‍ സംസാരിച്ചു. ഗ്രന്ഥകാരി ധന്യഗംഗ നീലാംബരി മറുമൊഴി നടത്തി.
‘മഴശലഭങ്ങള്‍’ പ്രകാശനം ചെയ്തു