കോഴിക്കോട്: കാലിക്കറ്റ് അഗ്രി ഹോള്‍ട്ടി കള്‍ച്ചറല്‍ സൊസൈറ്റി വര്‍ഷംതോറും നടത്തിവരാറുള്ള മാമ്പഴ പ്രദര്‍ശനം നാളെ മുതല്‍ മെയ് 5 വരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കാലത്ത് 9.30ന് ജില്ലാ കലക്ടറും സൊസൈറ്റി പ്രസിഡന്റുമായ സ്നേഹില്‍ കുമാര്‍ സിങ് ഐഎഎസിന്റെ അധ്യക്ഷതയില്‍ ഡെപ്യൂട്ടി മേയര്‍ മുസാഫിര്‍ അഹമ്മദ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. മേളയോടനുബന്ധിച്ച് 4-ാം തിയതി ഞായറാഴ്ച രാവിലെ 11 മണിക്ക് മാമ്പഴ വിഭവങ്ങളായ കണ്ണിമാങ്ങ അച്ചാര്‍, ചെത്തുമാങ്ങ അച്ചാര്‍, മാമ്പഴ പുളിശ്ശേരി, മാമ്പഴ സ്ക്വാഷ്, മാമ്പഴ പുഡ്ഡിംഗ്, മാമ്പഴ പായസം എന്നിവയും വൈകിട്ട് 4 മണിക്ക് മാമ്പഴ തീറ്റ മത്സരവും നടക്കും. മാങ്ങ ജ്യൂസ്, മാങ്ങ അച്ചാര്‍ എന്നിവയും തളിപ്പറമ്പ് സര്‍ക്കാര്‍ തോട്ടത്തില്‍ ഉത്പാദിപ്പിച്ച 100% അങ്കുരണ ശേഷിയുള്ളതും അത്യുല്പാദന ശേഷിയുമുള്ള പച്ചക്കറി വിത്തുകളും വില്‍പ്പനക്കുണ്ട്.
ഇന്ത്യയിലെ പേരുകേട്ട മാമ്പഴയിനങ്ങളായ അല്‍ഫോന്‍സ, കുതാദത്ത്, ബംഗനംപള്ളി, മാല്‍ഗോവ, കാലപ്പാടി, റുമാനി, തോത്താപൂരി, പ്രിയോര്‍, നാടന്‍ ചക്കരക്കുട്ടിയും പ്രദര്‍ശനത്തിനും വില്‍പ്പനയ്ക്കും ഉണ്ടായിരിക്കും. തളിപ്പറമ്പ് ജില്ലാ കൃഷി ഫാമില്‍ ഉല്‍പ്പാദിപ്പിച്ച തനത് സ്വഭാവമുള്ള വ്യത്യസ്തമായ മാമ്പഴ ഇനങ്ങളും പ്രദര്‍ശനത്തിനുണ്ട്. വിവിധ തരം മേത്തരം ഒട്ടുമാവിന് തൈകളും വില്‍പ്പനയ്ക്കുണ്ട്. കര്‍ഷകരുടെ തോട്ടത്തില്‍ നിന്നുതന്നെ ഇടനിലക്കാരില്ലാതെ പഴുപ്പിച്ചെടുത്ത മാമ്പഴമാണ് വില്‍പ്പനയ്ക്ക് ഒരുക്കുന്നത.് രാവിലെ 9 മണി മുതല്‍ രാത്രി 9 മണിവരെയാണ് പ്രദര്‍ശന സമയം. പ്രവേശനം സൗജന്യമാണ്.
വാര്‍ത്താസമ്മേളനത്തില്‍ അഡ്വ.തോമസ് മാത്യു, പുത്തൂര്‍മഠം ചന്ദ്രന്, അഡ്വ.എം.രാജന്, പി.കിഷന്‍ചന്ദ്, രവി മുതലമട, കെ.ബി.ജയാനന്ദ്, ജി.സുന്ദര്‍ രജ്ലു, യു.ബി.ബ്രിജി പങ്കെടുത്തു.