കോഴിക്കോട്: കാലിക്കറ്റ് അഗ്രിഹോര്‍ട്ടി കള്‍ച്ചറല്‍ സൊസൈറ്റി നടത്തിവരുന്ന മാമ്പഴ പ്രദര്‍ശനവും വില്‍പ്പനയും 30 മുതല്‍ മെയ് 5 വരെ നാലാം ഗെയിറ്റിന് സമീപമുള്ള ഗാന്ധി പാര്‍ക്കില്‍ വെച്ച് നടക്കും. മേളയോടനുബന്ധിച്ച് 4-ാം തീയതി രാവിലെ 11 മണിക്ക് നാമ്പഴം കൊണ്ടുള്ള വിവിധയിനം വിഭവങ്ങളുടെ മത്സരവും വൈകിട്ട് 4 മണിക്ക് പുരുഷ-വനിത മാമ്പഴ തീറ്റ മത്സരവും നടക്കും. മത്സര വിജയികള്‍ക്കുള്ള സമ്മാനവും നല്‍കും. വൈസ് പ്രസിഡന്റ് അഡ്വ.തോമസ് മാത്യു, സെക്രട്ടറി സുന്ദര്‍ രജലു, ട്രഷറര്‍ കെ.ബി.ജയാനന്ദ്, കണ്‍വീനര്‍ യു.ബി.ബ്രിജി, അംബിക രമേഷ്, കൃഷ്ണനുണ്ണി രാജ, പുത്തൂര്‍മഠം ചന്ദ്രന്‍, അഡ്വ.എം.രാജന്‍ സംസാരിച്ചു.