കോഴിക്കോട്: എരവട്ടര്‍ – ആക്കൂപ്പറമ്പ് യുവസോദര വായനശാല പ്രസിദ്ധീകരിച്ച വി.എം. ദാമോദരന്റെ ‘ഹൃദയതാളം ‘ എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനം വായനശാല പരിസരത്ത് പ്രദേശവാസികളുും അക്ഷരസ്‌നേഹികളും നാടിന്റെ ഉത്സവമാക്കി. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് അക്ഷ്യക്ഷത വഹിച്ചു. കവിയും , നോവലിസ്റ്റും പ്രഭാഷകനുമായ സോമന്‍ കടലൂര്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യുട്ടീവ് അംഗം ടി.സി. കുഞ്ഞമ്മദിന് പുസ്തകത്തിന്റെ കോപ്പി കൈമാറി് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് പേരാമ്പ്ര, കെ.സി. ബാബുരാജ്, ലിസി (ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍), ക്ലാരി സുരേഷ്, വി.കെ., ഭാസ്‌കരന്‍ എന്നിവര്‍ സംസാരിച്ചു. വായനശാല സെക്രട്ടറി നന്ദി രേഖപ്പെടുത്തി. തുടര്‍ന്ന് കവിതകളുടെ ദൃശ്യാവിഷ്‌ക്കാരവും, ഗാനമേളയും അരങ്ങേറി.
പുസ്തക പ്രകാശനം
നാടിന്റെ ഉല്‍സവമായി മാറി