കോഴിക്കോട് : മാനവികത യുടെ ഉണര്‍ത്തു പാട്ടു പാടാന്‍ കലാകാരന്മാര്‍ക്ക് കഴിയണമെന്ന് ഡോക്ടര്‍ അബ്ദുസമദ് സമദാനി എംപി.കേരള മാപ്പിള കലാ അക്കാദമി സില്‍വര്‍ ജൂബിലി സമാപന സമ്മേളനം കോഴിക്കോട് ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായി രുന്നു അദ്ദേഹം. അക്കാദമി ആക്റ്റിങ് പ്രസിഡന്റ് എ കെ മുസ്തഫ അധ്യക്ഷത വഹിച്ചു. ഡോ. എം കെ മുനീര്‍ എം എല്‍ എ മുഖ്യ പ്രഭാഷണം നടത്തി. പി എച്ച് സ്മാരക മാനവ മൈത്രീ പുരസ്‌കാരം കെ പി രാമനുണ്ണിക്ക് സമദാനി സമ്മാനിച്ചു.ബാപ്പു വെള്ളിപറമ്പ്, മുക്കം സാജിദ, ഡോ. അനീസ് നൂറേന്‍, ചന്ദ്ര ശേഖരന്‍ പുല്ലാങ്കോട്, വി എം എ സലാം ഈരാറ്റു പേട്ട, ഡോ. കെ പി വഹീദ എന്നിവര്‍ക്കും അവാര്‍ഡുകള്‍ നല്‍കി.
ജൂബിലി കണ്‍വീനര്‍ പി.എച്ച് അനുസ്മരണ പ്രമേയം പി വി ഹസീബ് റഹ്‌മാന്‍ അവതരിപ്പിച്ചു. പ്രൊഫസര്‍ എപി സുബൈര്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പക്കര്‍ പന്നൂര്,കെ.വി അബുട്ടി, മൊയ്തു മാസ്റ്റര്‍ വാണിമേല്‍, സി കെ കുഞ്ഞഹമ്മദ് മാസ്റ്റര്‍, ജനറല്‍ സെക്രട്ടറി ആരിഫ് കാപ്പില്‍, ജില്ലാ പ്രസിഡന്റ് എം. കെ അഷ്‌റഫ്, നൗഷാദ് വടകര, ഡോ: സിദ്ദീഖ് മങ്കട, നാസര്‍ കടമേരി, ചാലോടന്‍ രാജീവന്‍, ഇഷ്‌റത്ത് സബ, ജില്‍സിയ, നാസര്‍ മേച്ചേരി, കെ കെ മുഹമ്മദ് റഫീഖ്, ഫസല്‍ കൊടുവള്ളി,ഇല്യാസ് മണ്ണാര്‍ക്കാട്, മുഹമ്മദലി കാസര്‍കോട്, കൊച്ചിന്‍ ശരീഫ്, അഷ്‌റഫ് കൊടുവള്ളി, സാബിഖ് കൊയങ്ങോറണ്‍, അനസ് പരപ്പില്‍ എന്നിവര്‍ സംസാരിച്ചു.
മാനവികത യുടെ ഉണര്‍ത്തു പാട്ടു പാടാന്‍ കലാകാരന്മാര്‍ക്ക് കഴിയണം
ഡോ. അബ്ദുസമദ് സമദാനി എംപി