കേരള മാപ്പിള കലാ അക്കാദമി സില്‍വര്‍ ജൂബിലി സമാപന സമ്മേളനവും അവാര്‍ഡ് നൈറ്റും നാളെ

കേരള മാപ്പിള കലാ അക്കാദമി സില്‍വര്‍ ജൂബിലി സമാപന സമ്മേളനവും അവാര്‍ഡ് നൈറ്റും നാളെ

കോഴിക്കോട് :മാനവികതക്കൊരു ഇശല്‍ സ്പര്‍ശം എന്ന സന്ദേശമുയര്‍ത്തി കേരള മാപ്പിള കലാ അക്കാദമി ഒരു വര്‍ഷമായി നടത്തി വരുന്ന സില്‍വര്‍ ജൂബിലിയുടെ സമാപന സമ്മേളനവും അവാര്‍ഡ് സമര്‍പ്പണവും നാളെ(27ന്) ഉച്ചക്ക് 3 മണി മുതല്‍ രാത്രി 10 മണിവരെ ടൗണ്‍ ഹാളില്‍ നടക്കും.സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലും ഗള്‍ഫ് നാടുകളിലും വൈവിധ്യങ്ങളായ പരിപാടികള്‍ അവതരിപ്പിച്ചാണ് അക്കാദമി സില്‍വര്‍ ജൂബിലി സമാപന സമ്മേളനം ആഘോഷിക്കുന്നത്.പുളിക്കല്‍ ഗായകന്‍ വി.എം.കുട്ടിയുടെ ദാറുസ്സലാം വീട്ടുമുറ്റത്ത് ‘ ചിറ്റെഴുത്ത് ‘കവിയരങ്ങും കോഴിക്കോട് കുറ്റിച്ചിറ സിയസ്‌കോ ഹാളില്‍ ഒപ്പന പുരാണം സെമിനാറും വിജയകരമായി പൂര്‍ത്തീകരിച്ച ശേഷമാണ് കേരള മാപ്പിള കലാ അക്കാദമി സില്‍വര്‍ ജൂബിലിയുടെ സമാപനം കുറിക്കു ന്നതെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
പിന്നിട്ട വഴികളില്‍ ഒട്ടേറെ കലാ,സാംസ്‌കാരിക കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സ്തുത്യര്‍ഹമായ സംഭാവനകള്‍ നല്‍കാന്‍ കേരള മാപ്പിള കലാ അക്കാദമിക്ക് സാധ്യമായിട്ടുണ്ട്.വയനാട് ദുരന്തത്തില്‍ 20ലക്ഷത്തില്‍ അധികം രൂപയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിഞ്ഞു. അക്കാദമി പ്രസിഡന്റ് പി.എച്ച് അബ്ദുല്ല മാസ്റ്റര്‍ 2024 മെയ് 7 നാണ് മരണപ്പെട്ടത്. അദ്ദേഹത്തിന്റെ ഓര്‍മ്മകളിലാണ് ഇത്തവണ സില്‍വര്‍ ജൂബിലിയുടെ സമാപനം ആഘോഷിക്കുന്നത്. പി.എച്ച് അബ്ദുല്ല മാസ്റ്റര്‍ : സഹനം വഴി ഇരുട്ടകറ്റി ഒരാള്‍ ‘ എന്ന പേരില്‍ ഓര്‍മ്മ പുസ്തകം പ്രസിദ്ധീകരിക്കുവാനും സാധിച്ചു.സമാപന സമ്മേളനത്തില്‍ ലഹരിവിരുദ്ധ പ്രതിജ്ഞ,അവാര്‍ഡ് സമര്‍പ്പണം, സാംസ്‌കാരിക സദസ്സ്,ഇശല്‍ വിരുന്ന് എന്നിവ നടക്കും.ഡോ എം.പി അബ്ദുസ്സമദ് സമദാനി എം.പി സില്‍വര്‍ ജൂബിലി സമാപനം ഉദ്ഘാടനം ചെയ്യും. മേയര്‍ ഡോ.ബീന ഫിലിപ്പ്,തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ,അക്കാദമി മുഖ്യ രക്ഷാധി കാരി ഡോ.എം.കെ മുനീര്‍ എം.എല്‍.എ എന്നിവര്‍ അവാര്‍ഡ് വിതരണം ഉള്‍പ്പെടെ ചടങ്ങുകള്‍ നിര്‍വ്വഹിക്കും.പ്രശസ്ത സാഹിത്യകാരന്‍ കെ.പി രാമനുണ്ണിക്ക് പി.എച്ച് അബ്ദുല്ലമാസ്റ്റര്‍ സ്മാരക മാനവ മൈത്രി പുരസ്‌കാരം സമദാനി നല്‍കും. മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക പുരസ്‌കാരം മാപ്പിളപ്പാട്ട് രചയിതാവ് ബാപ്പു വെള്ളിപ്പറമ്പിന് മേയര്‍ ഡോ : ബീന ഫിലിപ്പ് സമ്മാനിക്കും.ലഹരി വിരുദ്ധക്യാമ്പയിന്‍ ഉദ്ഘാടനവും മേയര്‍ നിര്‍വ്വഹിക്കും.ഡോ.അനീസ് നൂറേന്
പി.എച്ച് സ്മാരക സേവന പുരസ്‌കാരം തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍. എ കൈമാറും.വി.എം കുട്ടി സ്മാരക പുരസ്‌കാരം ഗായിക മുക്കം സാജിതക്കും,കെ. മുഹമ്മദ് ഈസ സ്മാരക പുരസ്‌കാരം ജീവകാരുണ്യ പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരിക്കും ഡോ :എം. കെ മുനീര്‍ എം.എല്‍.എ നല്‍കും. പുലിക്കോട്ടില്‍ ഹൈദര്‍ സ്മാരക പുരസ്‌കാരം കവി എന്‍.ചന്ദ്രശേഖരന്‍ പുല്ലങ്കോടിന് തോട്ട ത്തില്‍ രവീന്ദ്രന്‍ എം. എല്‍ എ കൈമാറും. എഴുത്തുകാരന്‍ റഹ്‌മാന്‍ തായലങ്ങാടിക്ക് കവി ടി.ഉബൈദ് സ്മാരക പുരസ്‌കാരം മോയിന്‍കുട്ടി വൈദ്യര്‍ അക്കാദമി ചെയര്‍മാന്‍ ഡോ ഹുസൈന്‍ രണ്ടത്താണി നല്‍കും. പുന്നയൂര്‍കുളം വി ബാപ്പു സ്മാരക പുരസ് കാരം കാഥികന്‍ വി. എം. എ സലാം ഇരാറ്റു പേട്ടക്ക് ഫൈസല്‍ എളേറ്റില്‍ കൈമാറും. കവി മുണ്ടമ്പ്ര ഉണ്ണിമമ്മദ് സ്മാരക പുരസ് കാരം ഖിസ്സപ്പാട്ട് കലാകാരന്‍ പി.ടി.എം ആനക്കരക്ക് പ്രൊഫ: എ.പി സുബൈര്‍ നല്‍കും. തുടര്‍ന്ന് പ്രശസ്ത ഗായകര്‍ അണിനിരക്കുന്ന ഇശല്‍ വിരുന്ന് അരങ്ങേറും. പത്ര സമ്മേള നത്തില്‍ കേരള മാപ്പിള കലാ അക്കാദമി ആക്റ്റിംഗ് പ്രസിഡന്റ് എ. കെ. മുസ്തഫ, ജനറല്‍ സെക്രട്ടറി ആരിഫ് കാപ്പില്‍, സില്‍വര്‍ ജൂബിലി കണ്‍വീനര്‍ പി വി. ഹസീബ് റഹ്‌മാന്‍, കോഴിക്കോട് ജില്ലാ പ്രസിഡന്റ് എം.കെ. അഷറഫ്, ചാരിറ്റിവിഭാഗം ചെയര്‍മാന്‍ കെ.കെ. മുഹമ്മദ് റഫീഖ്, കണ്‍വീനര്‍ അബ്ദുല്‍ റഹിമാന്‍ കള്ളിത്തൊടി എന്നിവര്‍ സംബന്ധിച്ചു.

 

കേരള മാപ്പിള കലാ അക്കാദമി സില്‍വര്‍ ജൂബിലി
സമാപന സമ്മേളനവും അവാര്‍ഡ് നൈറ്റും നാളെ

Share

Leave a Reply

Your email address will not be published. Required fields are marked *