മലപ്പുറം: ലഹരിക്കെതിരെ കേരള ലഹരി നിര്‍മ്മാര്‍ജ്ജന സമിതി എല്‍.എന്‍.എസ്സ് സംസ്ഥാന വ്യാപകമായി ഒരു മാസക്കാലം നീണ്ടു നിന്ന വീടുകളും, പൊതു ഇടങ്ങളും കേന്ദ്രീകരിച്ചുള്ള ബോധവല്‍ക്കരണ ക്യാമ്പയിന്‍ 29- ന് പൊതു റാലിയോട മലപ്പുറം ടൗണില്‍ സമാപിക്കും.
കഴിഞ്ഞ ഒരു മാസമായി കേരളത്തിലെ എല്ലാ മേഖലയിലും മാരകമായ ലഹരി വിപത്തിനെതിരെ എല്‍. എന്‍.എസ് ഉയര്‍ത്തിപ്പിടിച്ച് പടയൊരുക്കത്തിന് ക്യാമ്പയിന്‍ സര്‍വ്വ സ്വീകാര്യത ലഭ്യമായിട്ടുണ്ട്. ഗവണ്‍മെന്റ് ടൂറിസത്തിന്റെ പേര് പറഞ്ഞ് മദ്യം സര്‍വ്വത്രികമാക്കാന്‍ ഉള്ള നീക്കം നടക്കുന്നു. ഇത് എന്ത് വിലകൊടുത്തും ചെറുക്കും.
മലപ്പുറത്ത് വൈകീട്ട് മൂന്നുമണിക്ക് നടക്കുന്നസമാപന റാലിയില്‍ സ്ത്രീകളും കുട്ടികളും വിദ്യാര്‍ത്ഥികളും പൊതുജനങ്ങളും മത നേതാക്കളും എല്ലാവരും ഉള്‍പ്പെടുന്ന ഒരു ജനകീയ പ്രതിരോധ നിര തന്നെ രൂപപ്പെടും. ഇത് സംബന്ധിച്ചുള്ള സംഘാടക സമിതി യേഗം സംസ്ഥാന ചെയര്‍ പേഴ്‌സ് ന്‍ സക്കീന പുല്‍പ്പാടന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ഒ കെ കുഞ്ഞികോമു മാസ്റ്റര്‍ അധ്യക്ഷന്‍ വഹിച്ചു.
ജന: കണ്‍വീനര്‍ പി പി അലവി കുട്ടി മാസ്റ്റര്‍ . സംസ്ഥാന സെക്രട്ടറി ഷാജു തോപ്പില്‍ , ജില്ല സെക്രട്ടറി പി പി അബൂബക്കര്‍ മാനു എടവണ്ണ , സെക്രട്ടറി ലുഖ്മാര്‍ അരിക്കോട് , എംപ്ലോഴ്‌സ് വിംഗ് സംസ്ഥാന പ്രസിഡന്റ് എ എം അബൂബക്കര്‍ , സെക്രട്ടറി ഷുക്കൂര്‍ പത്തനംതിട്ട , ബഷീര്‍ മാളിയേക്കല്‍, മാനു തങ്ങള്‍,അബ്ദു സമദ് പി , അസീസ് ചോലശേരി എന്നിവര്‍ പ്രസംഗിച്ചു.