കോഴിക്കോട്: മെക്‌സെവന്‍ സോണ്‍ 5 മെഗാ സംഗമം 27ന് ഞായറാഴ്ച രാവിലെ 6 മണിക്ക് ചെലവൂര്‍ മിനി സ്‌റ്റേഡിയത്തില്‍ നടക്കുമെന്ന് പ്രോഗ്രാം കമ്മറ്റി ചെയര്‍മാന്‍ അക്ബര്‍ ഷാ പീടിക പറമ്പിലും കണ്‍വീനര്‍ റസാഖ് ചെറുവറ്റയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മെക്‌സെവന്‍ ഫൗണ്ടര്‍ ഡോ.സലാഹുദ്ദീന്‍ പരിശീലനത്തിന് നേതൃത്വം നല്‍കും. സംഗമം എം.കെ.രാഘവന്‍ എം.പി.ഉദ്ഘാടനം ചെയ്യും. അഡ്വ.പി.ടി.എ.റഹീം എം.എല്‍.എ മെക്‌സെവന്‍ ബ്രാന്‍ഡ് അംബാസഡര്‍ അറക്കല്‍ ബാവ, നോര്‍ത്ത് സോണ്‍ കോ-ഓര്‍ഡിനേറ്റര്‍മാരായ ഡോ.ഇസ്മയില്‍ മുജദ്ദിദി, ഹഫ്‌സത്ത് ടീച്ചര്‍, ജില്ലാ കോ-ഓര്‍ഡിനേറ്റമാരായ എന്‍.കെ.മുഹമ്മദ്, ഡോ. മിന നാസര്‍, ജില്ലാ ഓര്‍ഗനൈസര്‍ അഷ്‌റഫ് അണ്ടോണ, മേഖല, ഏരിയ കോ-ഓര്‍ഡിനേറ്റര്‍മാര്‍, ജനപ്രതിനിധികള്‍ സംബന്ധിക്കും. കോഴിക്കോട് ജില്ലയിലെ മേഖല 5ല്‍പ്പെട്ട 50ല്‍ പരം യൂണിറ്റുകളിലെ 1000ത്തിലധികം അംഗങ്ങളാണ് സംഗമത്തില്‍ പങ്കെടുക്കുക.
വാര്‍ത്താസമ്മേളനത്തില്‍ റഷീദ്, ഷീജ ജോസ്, വിദ്യ ഷൈജി, ശ്രീധരന്‍ കോഴിമണ്ണ, ഹബീബ് കാരന്തൂര്‍, റഷീദ് .കെ.സിയും സംബന്ധിച്ചു.