കോഴിക്കോട്: കേരള സ്റ്റേറ്റ് ബാര്‍ബര്‍ ബ്യൂട്ടീഷ്യന്‍സ് അസോസിയേഷന്‍ (കെഎസ്ബിഎ) 56-ാം വാര്‍ഷിക സംസ്ഥാന സമ്മേളനം മെയ് 4,5,6ന് കോഴിക്കോട് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മെയ് 4ന് ഞായര്‍ പ്രചാരണ ജാഥകള്‍ നടക്കും. സമ്മേളന നഗറില്‍ ഉയര്‍ത്താനുള്ള കൊടിമര ജാഥ കക്കോടിയിലെ സി.ടി.ഉസ്സന്‍കുട്ടി സ്മൃതിമണ്ഡപത്തില്‍ നിന്നും മണ്ണാര്‍ക്കാട് തെങ്കരയിലെ ആര്‍.സെല്‍വരാജ് സ്മൃതിമണ്ഡപത്തില്‍ നിന്നാരംഭിക്കുന്ന പതാക ജാഥയും മുതലക്കുളത്ത് സമാപിക്കും.പതാക ജാഥ മെയ് 4ന് ഞായര്‍ കാലത്ത് 9 മണിക്ക് കുണ്ടായിതോടുള്ള ജി.ചന്ദ്രന്‍ സ്മൃതി മണ്ഡപത്തില്‍ നിന്നാരംഭിക്കും. ഇരു ജാഥകളും വൈകിട്ട് 6 മണിക്ക് മുതലക്കുളത്ത് സമാപിക്കും. തുടര്‍ന്ന് മുന്‍ സംസ്ഥാന ജന.സെക്രട്ടറി യു.എന്‍.തമ്പി പതാക ഉയര്‍ത്തും. വൈകിട്ട് 6 മണിക്ക് നടക്കുന്ന ‘കൈതൊഴില്‍ വിഭാഗം നേരിടുന്ന വെല്ലുവിളികള്‍’ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ അഹമ്മദ് ദേവര്‍കോവില്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മെയ് 5ന് തിങ്കള്‍ കാലത്ത് 9 മണിക്ക് എം.കെ.മുഹമ്മദ് ആന്റ് ആര്‍.സെല്‍വരാജ് നഗറില്‍ (ജൂബിലിഹാള്‍ കോഴിക്കോട്) നടക്കുന്ന പ്രതിനിധി സമ്മേളനം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. 6ന് ചൊവ്വ നടക്കുന്ന ട്രേഡ് യൂണിയന്‍ സമ്മേളനം കേന്ദ്ര മന്ത്രി ജോര്‍ജ്ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5 മണിക്ക് മുതലക്കുളത്ത് നടക്കുന്ന പൊതു സമ്മേളനം എം.കെ.രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്യും. എം.കെ.മുനീര്‍ എം.എല്‍.എ മുഖ്യാതിഥിയാവും. സംഘടനയുടെ സംസ്ഥാന നേതാക്കള്‍ പ്രസംഗിക്കും വാര്‍ത്താസമ്മേളനത്തില്‍ ഇ.എസ്.ഷാജി, എ.ടി.സലീം, കെ.കെ.രവി, കെ.ആനന്ദ കുമാര്‍, പി.സി.മെഹബൂബ്, സുവിത സജിത്ത് സംബന്ധിച്ചു.