കൊടുവള്ളി : പഹൽഗാം അക്രമണം മറക്കില്ല പൊറുക്കില്ല കെ.പി.സി.സി.യുടെ ആഹ്വാന പ്രകാരം ഇന്ത്യയുടെ അവിഭാജ്യ ഘടകമായ ജമ്മു കാശ്മീരിലെ പഹൽ ഗാമിൽ തീവ്രവാദികൾ നടത്തിയ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ചുകൊണ്ട് കൊടുവള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ഭീകരവിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു. പരിപാടിയിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സി കെ ജലീൽ അധ്യക്ഷത വഹിച്ചു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് ടി. കെ. പി. അബൂബക്കർ പരിപാടി ഉദ്ഘാടനം ചെയ്തു. സി. കെ. അബ്ബാസ് ഭീകരവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു, അസീസ് കൈറ്റിയങ്ങൽ, അബു ലൈസ് കരുവാൻ പോയിൽ, എൻ. പി. എ. മുനീർ, സി. പി. റഷീദ്, ഫിലിപ് ചോല, യു. കെ. വേലായുധൻ, കെ. പി. ശാന്തമ്മ, ഫൈസൽ കരുവൻപൊയിൽ, കെ. പി. ഷാഫി, അബ്ദുൽ ജബ്ബാർ ആട്ടിയേരി, വി. കെ. കാസിം, എൻ. കെ. ശിവദാസൻ, കെ. കെ. ഇക്ബാൽ,റഷീദ് പി. പി. തുടങ്ങിയവർ സംസാരിച്ചു.