കോഴിക്കോട:് കാശ്മീര്‍ . പെഹല്‍ഗാമില്‍ തീവ്രവാദികള്‍ കൊലപ്പെടുത്തിയ രക്തസാക്ഷികള്‍ക്കു വേണ്ടി മലബാര്‍ ഡവലപ്പ്‌മെന്റ് ഫോറം ബീച്ചില്‍ രക്തസാക്ഷി മണ്ഡപത്തില്‍ നടന്ന ചടങ്ങില്‍ ദീപം തെളിയിച്ചു കൊണ്ട് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് മൗന പ്രാര്‍ത്ഥന നടത്തി. പാക്കിസ്ഥാന്‍ മൂര്‍ദ്ദാബാദ്, ഭാരത് മാതാ കി ജയ് മുദ്രാവാക്യം മുഴക്കി കൊണ്ടാണ് ചടങ്ങ് നടന്നത്.
സര്‍വ്വ മത സംസ്‌കാരങ്ങള്‍ സംയോജിച്ച് ഐക്യത്തോടെ മുന്നേറുന്ന ഇന്ത്യയുടെ ഐക്യം തകര്‍ക്കുവാന്‍ ശ്രമിക്കുന്ന ദുഷ്ട ശക്തികളെ അടിച്ചമര്‍ത്തണം –
ഇന്ത്യയുടെ മക്കള്‍ ഇന്ത്യന്‍ മണ്ണില്‍ തീവ്രവാദികളാല്‍ കൊല്ലപ്പെടുന്നത് മണിപ്പൂരിലും , ഉത്തര്‍പ്രദേശിലും , കാശ്മിരിലുമടക്കം ഇന്ത്യന്‍ മണ്ണില്‍ നിന്നും തീവ്രവദം തുടച്ചുനീക്കണം. പ്രസിഡണ്ട് കെ.എം.ബഷീര്‍ നേതൃത്വം നല്‍കി. ആര്‍ ജയന്ത് കുമാര്‍, കെ. ഖൈസ് അഹമ്മദ്,സി.എച്ച് നാസര്‍ ഹസ്സന്‍ , റസാഖ് കിണാശ്ശേരി, സുബിന്‍ മാര്‍ഷന്‍, സി.എന്‍. അബൂബക്കര്‍, പി.പി.ശബ്ബീര്‍ ഉസ്മാന്‍ , കെ.വി. ഇസ്ഹാഖ്,ഷഹീര്‍ അലി കോളിയോട്ട , മുഹമ്മദ് കോയ പാണ്ടികശാല, മൊയ്തീന്‍ ചെറുവണ്ണൂര്‍,കെ.പി.മുഹമ്മദ് അഷ്‌റഫ്, ശാഫി ചേലാമ്പ്ര തുടങ്ങിയവര്‍ നേത്രത്വം നല്‍കി.
കാശ്മീര്‍ . പെഹല്‍ഗാമില്‍ തീവ്രവാദികള്‍ കൊലപ്പെടുത്തിയ
രക്തസാക്ഷികള്‍ക്കു വേണ്ടി മലബാര്‍
ഡവലപ്പ്‌മെന്റ് ഫോറം മൗന പ്രാര്‍ത്ഥന നടത്തി