കോഴിക്കോട് : ലഹരിക്കും വിദ്വേഷ രാഷ്ട്രീയത്തിനും മതാന്ധതക്കും എതിരെയുള്ള പോരാട്ടം കുടുംബത്തില്‍ നിന്ന് തുടങ്ങേണ്ടതുണ്ടെന്ന് നാഷണല്‍ വിമന്‍സ് ലീഗ് കുടുംബ സംഗമം ഓര്‍മിപ്പിച്ചു. സ്‌നേഹബന്ധങ്ങള്‍ക്ക് വില കല്‍പ്പിക്കുന്ന കുടുംബത്തിലെ പുതിയ തലമുറ ഒരിക്കലും വഴിതെറ്റിപ്പോകില്ലെന്നും സ്‌നേഹ നിരാസമാണ് വര്‍ത്തമാനകാലത്ത് ജീര്‍ണ്ണതകളുടെ മൂല കാരണമെന്നും നാഷണല്‍ വിമന്‍സ് ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സംഗമത്തില്‍ സംസാരിച്ചവര്‍ ചൂണ്ടിക്കാട്ടി. കോഴിക്കോട് ടൗണ്‍ഹാളില്‍ ചേര്‍ന്ന കുടുംബ സംഗമം ഐ.എന്‍.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ ഇദ്ഘാടനം ചെയ്തു. മേയര്‍ ബീനാ ഫിലിപ്പ് മുഖ്യാതിഥിയായിരുന്നു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ടി.പി ചെറൂപ്പ മുഖ്യ പ്രഭാഷണം നടത്തി.
നാഷണല്‍ വിമന്‍സ് ലീഗ് സംസ്ഥാന പ്രസിഡണ്ട് കദീജ ടീച്ചര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഐ.എന്‍.എല്‍ സംസ്ഥാന ഉപാധ്യക്ഷന്‍ സി.എച്ച് ഹമീദ് മാസ്റ്റര്‍, സംസ്ഥാന സെക്രട്ടറി എം.എ ലത്തീഫ്, എന്‍. വൈ. എല്‍ സംസ്ഥാന പ്രസിഡണ്ട് ഫാദില്‍ അമീന്‍ എന്നിവര്‍ ആശംസ നേര്‍ന്നു. നാഷണല്‍ വിമന്‍സ് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഹസീന ടീച്ചര്‍ സ്വാഗതവും ഹലീമ ഇസ്മായില്‍ നന്ദിയും പറഞ്ഞു. എഡിഫേസ് ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സജി കെ.ആര്‍ പാരന്റിങ്ങിനെക്കുറിച്ച് ക്ലാസെടുത്തു.
ലഹരിക്കും മതാന്ധതക്കും എതിരെ കുടുംബത്തെ
സജ്ജമാക്കണം -നാഷണല്‍ വിമന്‍സ് ലീഗ്