കോഴിക്കോട്: നവജാത ശിശു വിദഗ്ധരുടെ 31ാംമത് സംസ്ഥാന സമ്മേളനം 25,26,27 തിയതിളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു..കോഴിക്കോട് മെഡി.കോളജ്, ആസ്റ്റര്‍ മിംസ്, ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ വ്യത്യസ്ത ശില്‍പശാലകള്‍ നടക്കും. 26,27 തിയതികളില്‍ കാലിക്കറ്റ് ട്രേഡ് സെന്ററില്‍ നടക്കും. ഇന്ത്യന്‍ അക്കാദമി ഓഫ് പിഡിയാട്രിക്സുമായി ചേര്‍ന്ന് നടത്തുന്ന സമ്മേളനത്തില്‍ അഞ്ഞൂറോളം ശിശുരോഗ വിദഗ്ധര്‍ പങ്കെടുക്കും. സമ്മേളനം നാഷണല്‍ നിയോ നാറ്റോളജി ഫോറം അഖിലേന്ത്യാ പ്രസിഡന്റ് ഡോ.മനോജ് സി.വി ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ഡോ. ജയരാമന്‍ ടി അധ്യക്ഷത വഹിക്കും. എന്‍.എന്‍.എഫ് അസോസിയേഷന്റെ പുതിയ പ്രസിഡന്റായ് ഡോ.ജോസ്.ഒ ചുമതലയേല്‍ക്കും. കേരളത്തില്‍ 2025ല്‍ നടപ്പാക്കാന്‍ പോകുന്ന പ്രധാനപ്പെട്ട പ്രവര്‍ത്തനമാണ് പേരിനാറ്റല്‍ ഇന്‍ഫന്റ് മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാം(പിഐഎംഎച്ച്). ശിശുക്കളിലെ വൈകാരികവും മാനസികവുമായ പ്രശ്‌നങ്ങളുടെ ആദ്യകാല ലക്ഷണങ്ങള്‍ തിരിച്ചറിയാനും അതിനായുള്ള സ്‌കീനിങ് സാമഗ്രികള്‍ ഉപയോഗിച്ച് വിലയിരുത്താനും കഴിയും മാതാപിതാക്കളും കുഞ്ഞും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും അവര്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കാനും ആവശ്യമെങ്കില്‍ മാനസികാരോഗ്യ വിദഗ്ധരുമായി ബന്ധിപ്പിക്കാനും സാധിക്കും. രാരീം ഹാഫ് ഹര്‍ത്ത്‌ഡേ പരിപാടി പ്രകാരം അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യം മെച്ചപ്പെടുത്താനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ഡോ. ജോസ് ഒ, ഡോ. പ്രീത രമേഷ്, ഡോ.മോഹന്‍ദാസ് നായര്‍, ഡോ. വിഷ്ണുമോഹന്‍, ഡോ ജെഷിദ് അഹമ്മദ്, ഡോ നിഹാദ് എംഎം, ഡോ. രാഹുല്‍ ഇല്ല പറമ്പത്ത് എന്നിവര്‍ പങ്കെടുത്തു.
ശിശുവിദഗ്ധരുടെ 31ാംമത് സംസ്ഥാന സമ്മേളനം 25 മുതല്‍ കോഴിക്കോട്ട്