കോഴിക്കോട്; ഇന്ത്യന്‍ നാഷണല്‍ ലീഗ് പതാക ദിനത്തില്‍ കോഴിക്കോട് ജില്ല കമ്മിറ്റി കൊടുവള്ളി ഓഫീസില്‍ സംഘടിപ്പിച്ച പതാകദിന ആഘോഷ പരിപാടി ജില്ല ഉപാധ്യക്ഷന്‍ എയര്‍ലൈന്‍സ് അസീസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന് യോഗം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സമദ് നരിപ്പറ്റ ഉദ്ഘാടനം ചെയ്തു.കൊടുവള്ളി മണ്ഡലം പ്രസിഡണ്ട് സലാം നരിക്കുനി നാഷണല്‍ യൂത്ത് ലീഗ് പ്രസിഡണ്ട് സിറാജ് മൂടാടി. നാസര്‍ ടി കെ,പി പി അബ്ദുല്ല കോയ, യുപി അബൂബക്കര്‍ ബഷീര്‍ പാണ്ടികശാല, കരീം പുതുപ്പാടി, സമീര്‍ ബവാട സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഒ പി അബ്ദുറഹിമാന്‍ സ്വാഗതവും ജില്ലാ ട്രഷറര്‍ പി എന്‍ കെ അബ്ദുല്ല നന്ദിയും പറഞ്ഞു.