കോഴിക്കോട് : ദിനംപ്രതി നൂറ് കണക്കിന് വായനക്കാര്‍ വന്നുപോകുന്ന മാനാഞ്ചിറ സെന്റര്‍ ലൈബ്രറിയില്‍ വായനക്കാര്‍ക്കും, പുസ്തക പ്രേമികള്‍ക്കും വേണ്ടുന്ന സൗകര്യങ്ങള്‍ ഒരുക്കാന്‍ ലൈബ്രറി കൗണ്‍സില്‍ തയ്യാറാവണമെന്ന് ലോക പുസ്തക ദിനത്തോടനുബന്ധിച്ച് ചേര്‍ന്ന വായന കൂട്ടം യോഗം ആവശ്യപ്പെട്ടു.
സെന്റര്‍ ലൈബ്രറിയില്‍ വായനക്കാര്‍ക്ക് വേണ്ടി മുമ്പ് ഒരുക്കിയ സൗകര്യങ്ങള്‍ അനുവദിക്കുക, കൂടുതല്‍ പുസ്തകങ്ങളും . പ്രസിദ്ധീകരണങ്ങളും ലൈബ്രറി കൗണ്‍സില്‍ വാങ്ങുക, കുടിവെള്ളം, പ്രാഥമിക സൗകര്യങ്ങള്‍ അനുവദിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ യോഗം ഉന്നയിച്ചു. ഈ ആവശ്യം ഉന്നയിച്ച് ലൈബ്രറി കൗണ്‍സിലിന് നിവേദനം നല്‍കുവാനും പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിക്കുവാനും വായന കൂട്ടം തീരുമാനിച്ചു.
ലൈബ്രറി പരിസരത്ത് ചേര്‍ന്ന യോഗത്തില്‍ രാമദാസ് വേങ്ങേരി അദ്ധ്യക്ഷത വഹിച്ചു. ഒ. സ്‌നേഹ രാജ്. പി. നസീര്‍. രാജന്‍ പാലാഴി, ടി. രാധാകൃഷ്ണന്‍ നായര്‍, അശോകന്‍ പറമ്പില്‍, പി. ഗോപി, മുസ്തഫ മാങ്കവ് എന്നിവര്‍ സംസാരിച്ചു. ടി. കെ. ജോയ് സ്വാഗതവും. ടി. അനിത നായര്‍ നന്ദിയും പറഞ്ഞു.
മാനാഞ്ചിറ സെന്റര്‍ ലൈബ്രറിയിലെ പ്രശ്‌നങ്ങള്‍
പരിഹരിക്കണം; വായന കൂട്ടം