കോഴിക്കോട്: ഐഎന്‍എല്‍ സ്ഥാപക ദിനാഘോഷം നാളെ സംസ്ഥാന വ്യാപകമായി ആഘോഷിക്കും. ആഘോഷത്തിന്റെ ഭാഗമായി ജില്ലയില്‍ വിപുലമായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ജില്ലയിലെ മുഴുവന്‍ മണ്ഡലം, പഞ്ചായത്ത്, വാര്‍ഡ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ആഘോഷപരിപാടികള്‍ നടക്കും. ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊടുവള്ളിയില്‍ നാളെ വൈകിട്ട് നാല് മണിക്ക് നടക്കുന്ന വമ്പിച്ച പ്രകടനവും പൊതുസമ്മേളനവും സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറിയറ്റേംഗങ്ങള്‍, ജില്ലാ ജില്ലാ ഭാരവാഹികള്‍, മറ്റ് പ്രമുഖ നേതാക്കള്‍ പ്രസംഗിക്കും.
പരിപാടി വന്‍ വിജയമാക്കണമെന്ന് ജില്ലാ പ്രസിഡന്റ് ശോഭ അബൂബക്കര്‍ ഹാജിയും, ജില്ലാ ജനറല്‍ സെക്രട്ടറി ഒപി അബ്ദുറഹ്‌മാനും ജില്ലാ ട്രഷറര്‍ പി.എന്‍.കെ അബ്ദുള്ളയും അഭ്യര്‍ത്ഥിച്ചു.
ഐഎന്‍എല്‍ സ്ഥാപക ദിനം നാളെ