കോഴിക്കോട്: കെ ടി ത്രേസ്യാ ടീച്ചര്‍ രചിച്ച ചരിത്ര വീഥിയിലൂടെ യാത്രാവിവരണം പുസ്തകം വായനക്കാരിലേക്കെത്തുന്നു. ഡല്‍ഹി, ആഗ്ര, ജയ്പൂര്‍ എന്നിവിടങ്ങളിലേക്ക് നടത്തിയ സന്ദര്‍ശനത്തെ ആസ്പദമാക്കിയാണ് കെ.ടി ത്രേസ്യ ടീച്ചര്‍ ചരിത്ര വീഥിയിലൂടെ എന്ന യാത്രാവിവരണം രചിച്ചത്. കേവലം യാത്രാവിവരണം മാത്രമല്ല നേരില്‍ കണ്ട സ്ഥലങ്ങളും ചരിത്ര സ്മാരകങ്ങളെ കുറിച്ചുള്ള ആഴത്തിലുള്ള ചരിത്രം കൂടി പ്രതിപാദിക്കുന്ന ഈ ഗ്രന്ഥം വായനാലോകത്തിന് മുതല്‍കൂട്ടാണ്.
വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും യാത്രാവിവരണം പ്രസിദ്ധീകരിക്കുകയു ചെയ്തിട്ടുണ്ട് ത്രേസ്യ ടീച്ചര്‍. ബാലസാഹിത്യ കൃതികളും രചിച്ചിട്ടുണ്ട്. പുസ്തകത്തിന് പ്രസിദ്ധ എഴുത്തുകാരന് പി ആര് നാഥനാണ് ആമുഖക്കുറിപ്പെഴുതിയിരിക്കുന്നത്. പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷനാണ് പ്രസാധകര്. പുസ്തകം ആവശ്യമുള്ളവര്‍ 9037319971 എന്ന നമ്പറില്‍ ബന്ധപ്പെടണം. വില 140 രൂപ.
‘ചരിത്ര വീഥിയിലൂടെ’ യാത്രാവിവരണം പുസ്തകം വായനക്കാരിലേക്ക്