.
തിരുവനന്തപുരം: കേരളത്തിലെ പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ആവശ്യപ്പെട്ടു കൊണ്ട് കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ മുഖ്യമന്ത്രി പിണറായി വിജയനു, പ്രതിപക്ഷ നേതാവ് വി ഡി സതീശനും നിവേദനം നല്‍കി. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ കണക്ക് ശേഖരിച്ച് അവര്‍ക്ക്ആരോഗ്യ ഇന്‍ഷുറന്‍സ് . ക്ഷേമനിധി, തൊഴില്‍ സുരക്ഷ ജില്ലാ തല തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ ഏര്‍പ്പെടുത്തുന്നതിനു സത്വര നടപടി ആവശ്യപ്പെട്ടാണ് നിവേദനം നല്‍കിയത്, പരിമിതമായ പ്രതിസന്ധികള്‍ അതിജീവിച്ച് വാര്‍ത്തകള്‍ ശേഖരിക്കുന്ന പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്ക് തൊഴില്‍ സുരക്ഷ ഇല്ലാത്തതും മാധ്യമ മാനേജ്‌മെന്റില്‍ നിന്നു തുച്ഛമായ വേതനം
കൈ പറ്റി ജോലിയെടുക്കുന്ന പ്രാദേശിക മാധ്യമ പ്രവര്‍ത്തകരുടെ ദുരിത ജീവിതവും അസോസിയേഷന്‍ നേതാക്കള്‍ മുഖ്യമന്ത്രിക്ക് മുന്നില്‍ അവതരിപ്പിച്ചു പരിശോധിച്ച് നടപടി എടുക്കാമെന്നു മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഉറപ്പ് നല്‍കി. സംസ്ഥാന പ്രസിഡന്റ് മധു കടുത്തുരുത്തി, ജനറല്‍ സെക്രട്ടറി സലീം മുഴിക്കല്‍, ട്രഷറര്‍ ബൈജു പെരുവ, വൈസ് പ്രസിഡണ്ടുമാരായ കണ്ണന്‍ പന്താവൂര്‍, എന്‍ ധനഞ്ജയന്‍ കുത്തുപറമ്പ്, ബൈജു മേനാച്ചേരി, സെക്രട്ടറി വി എസ് ഉണ്ണികൃഷ്ണന്‍ ചടയമംഗലം, എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.