നിറമുള്ള ഓര്‍മകളേന്തി
വീണ്ടുമൊരു പുലരി
സ്‌നേഹചുംബനം പോലെ
മനസ്സിന്റെ ചില്ലയിലേക്ക്
വീണ്ടും മേടക്കാറ്റുവീശി
അടര്‍ന്നു വീണു വീണ്ടും
കണിക്കൊന്നപ്പൂക്കള്‍
വേനല്‍ മഴ പെയ്തു
തളിര്‍ത്ത ചില്ലകള്‍
താളം പിടിച്ചു
വരൂ…വീണ്ടും വിഷുക്കാലം
മനസ്സ് വീണ്ടും കൊതിച്ചു വീണ്ടും കണികാണാന്‍
കണ്ണനെ കാണാന്‍
വിഷുപ്പക്ഷിയുടെ പാട്ട് കേള്‍ക്കാന്‍
നോക്കൂ..ഈ വഴിയോരമാകെ
കണിക്കൊന്ന പൂക്കള്‍
പൂക്കാന്‍ തുടങ്ങി
മഞ്ഞനിറമുള്ള പൂക്കള്‍
കാത്തിരിപ്പു ഞാന്‍ ഈ
വിഷുപ്പുലരിയില്‍
മനസ്സില്‍ വിടര്‍ന്ന പൂക്കള്‍
എന്നില്‍ സുഗന്ധം പരത്തി
കാത്തിരുന്നു ഞാന്‍ രാവുകള്‍,
പകലുകള്‍…
വിഷുപ്പക്ഷി നീ വന്നതില്ല
വഴിയറിയാതെ നീ
പറന്നു പോയോ?എവിടെയാണ് നീ
നിനക്കായ് ഞാന്‍ കാത്തിരിപ്പൂ
മേടക്കണിക്കൊന്നപ്പൂക്കളുമായ്…
നീ എവിടെ?
അനുപ്രിയ വി പി
അധ്യാപിക
അഞ്ചാംപീടിക എം.എല്‍.പി.എസ്
അഴിയൂര്‍, കോഴിക്കോട്
കവിത