വഖഫ് സ്വത്തുക്കളില്‍ തല്‍സ്ഥിതി തുടരണമെന്ന് സുപ്രിംകോടതി

വഖഫ് സ്വത്തുക്കളില്‍ തല്‍സ്ഥിതി തുടരണമെന്ന് സുപ്രിംകോടതി

 

ന്യൂഡല്‍ഹി: വഖഫ്നിയമഭേദ ഗതിയില്‍ നിര്‍ണായക ഇടപെടലുമായി സുപ്രിംകോടതി. വഖഫില്‍ സ്വത്തില്‍ തല്‍സ്ഥിതി തുടരണമെന്ന് കോടതി നിര്‍ദേശിച്ചു. ഏഴ് ദിവസത്തിനുള്ളില്‍ മറുപടി നല്‍കാന്‍ കേന്ദ്രത്തിന് സമയം അനുവദിച്ചു. ഏഴു ദിവസത്തിനുള്ളില്‍ കേന്ദ്ര-സംസ്ഥാന വഖഫ് ബോര്‍ഡുകളില്‍ നിയമനം നടത്താന്‍ പാടില്ലെന്നും കോടതി നിര്‍ദേശിച്ചു.

ഹരജികള്‍ വീണ്ടും പരിഗണിക്കുന്നത് വരെ വഖഫ് ബോര്‍ഡുകളിലും നിയമനങ്ങള്‍ ഉണ്ടാകരുതെന്നും കോടതി കേന്ദ്രത്തിനെ അറിയിച്ചു. നിയമം പൂര്‍ണ്ണമായി സ്റ്റേ ചെയ്യില്ല എന്നും സുപ്രികോടതി വ്യക്തമാക്കി.
നിയമത്തില്‍ പൂര്‍ണ്ണമായി മാറ്റം കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നില്ല എന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു. തര്‍ക്ക ഭൂമിയില്‍ അന്തിമ തീരുമാനം കോടതിയുടേതാണെന്നും സുപ്രീംകോടതി ആവര്‍ത്തിച്ചു. നിലവിലെ വഖഫ് ഭൂമികള്‍ വഖഫ് അല്ലാതാക്കി മാറ്റരുതെന്നും കോടതി നിര്‍ദേശിച്ചു.
ഇതിനകം രജിസ്റ്റര്‍ ചെയ്തതോ വിജ്ഞാപനം വഴി വഖഫായ ഭൂമിയോ അതേപടി നിലനിര്‍ത്തണമെന്ന് കോടതി വ്യക്തമാക്കി.
ഏഴു ദിവസത്തിനുള്ളില്‍ മറുപടി ലഭിച്ചിട്ട് അന്തിമ തീരുമാനമെടുക്കും. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായത്.
നിയമത്തിലെ വ്യവസ്ഥകള്‍ സ്റ്റേ ചെയ്യാന്‍ കോടതി തീരുമാനിച്ചാല്‍ അത് അസാധാരണമായ നീക്കമാകുമെന്നും നിയമം ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *