കോഴിക്കോട് : സദ്ഭാവന ബുക്‌സ്, കോഴിക്കോട് ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന തകഴി അനുസ്മരണ സാഹിത്യ സമ്മേളനം ഉല്‍ഘാടനവും പുരസ്‌കാര സമര്‍പ്പണവും ഏപ്രില്‍ 19 ശനിയാഴ്ച വൈകു. 3.30 ന് കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയം ഹാളില്‍ പ്രശസ്ത സാഹിത്യകാരന്‍ യു.കെ. കുമാരന്‍ നിര്‍വഹിക്കും. സദ്ഭാവന ബുക്‌സ് എഡിറ്റര്‍ സുനില്‍ മടപ്പള്ളി അധ്യക്ഷത വഹിക്കും. മാതൃഭൂമി സീനിയര്‍ സബ് എഡിറ്ററും കഥാകൃത്തുമായ ഡോ. ദിനേശന്‍ കരിപ്പള്ളി തകഴി അനുസ്മരണ പ്രഭാഷണം നടത്തും. തകഴി സാഹിത്യ പുരസ്‌കാരം കവിത വിശ്വനാഥിനും (നോവല്‍ – ‘ജീവിതം = നീയും ഞാനും), തകഴി കഥാപുരസ്‌കാരം ഷൈമജ ശിവറാമിനും ( കഥാസമാഹാരം – ‘നിതാര’), തകഴി നോവല്‍ പുരസ്‌കാരം സന്ധ്യ ജലേഷിനും (നോവല്‍ – ‘ചൗപദി’) യു.കെ. കുമാരന്‍ സമര്‍പ്പിക്കും. ചടങ്ങില്‍ കലാ-സാഹിത്യ പ്രവര്‍ത്തകരായ മോഹനന്‍ പുതിയോട്ടില്‍, ജയന്‍ കടലുണ്ടി, ലിംസി ആന്റണി, അജിത മാധവ്, രമ്യ ബാലകൃഷ്ണന്‍, സുമിയത്ത്. പി. ബേപ്പൂര്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തും.