വൈക്കം: കുളിമുറിയില്‍ ഉഗ്രന്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ ഭയന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ സര്‍പ്പസ്‌കാഡ് അംഗങ്ങള്‍ ഈസിയായി പിടികൂടി ചാക്കിലാക്കി. വെള്ളൂര്‍ ഇറുമ്പയംമലയില്‍ ശിവദാസന്റെ വീട്ടിലെ കുളിമുറിയില്‍ നിന്ന് ബുധനാഴ്ച രാത്രി എട്ടോടെയാണ് സാമാന്യ വലിപ്പമുള്ള മൂര്‍ഖനെ പിടികൂടിയത്.
വീട്ടിലെ നായ അസാധാരണമായി കുരയ്ക്കുന്നത് നോക്കിയപ്പോഴാണ് പാമ്പ് മുറിക്കുള്ളിലേക്ക് കയറുന്നത് വീട്ടുകാര്‍ കണ്ടത്. തുടര്‍ന്ന് വീട്ടുകാര്‍ വെള്ളൂര്‍
പോലീസ് സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു. പോലീസ് അറിയച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് അധികൃതര്‍പാമ്പ് പിടുത്തത്തില്‍ പരിശീലനം ലഭിച്ച സര്‍പ്പ ഗ്രൂപ്പ് അംഗങ്ങളെ നിയോഗിക്കുകയായിരുന്നു. സര്‍പ്പ ഗ്രൂപ്പ് അംഗങ്ങളായ പി.എസ്.സുജയ് അരയന്‍കാവ്, ആല്‍ബിന്‍മാത്യു തോട്ടുപുറം, ജോണ്‍സണ്‍ വര്‍ക്കി ഒരക്കനാംകുഴി എന്നിവര്‍ ചേര്‍ന്നാണ് മൂര്‍ക്കനെ പിടികൂടി ചാക്കിലാക്കിയത്. പിടികൂടിയ മൂര്‍ഖനെ വനം വകുപ്പിന് കൈമാറും.