എന്‍ സി പി വര്‍ക്കിംഗ് കമ്മിറ്റിയിലേക്ക് പ്രവാസി മലയാളി

എന്‍ സി പി വര്‍ക്കിംഗ് കമ്മിറ്റിയിലേക്ക് പ്രവാസി മലയാളി

 

മുംബൈ:നാഷണലിസ്റ്റ് കോണ്‍ഗ്രസ്സ് പാര്‍ട്ടി (ശരദ് പവാര്‍ വിഭാഗം ) യുടെ ദേശീയ വര്‍ക്കിംഗ് കമ്മിറ്റിയിലേക്ക് ഓവര്‍സീസ് സെല്ലിന്റെ ദേശീയ അധ്യക്ഷനായ പ്രവാസി മലയാളിയും, തൃശ്ശൂര്‍ – വേലൂര്‍ സ്വദേശിയുമായ ബാബു ഫ്രാന്‍സീസിനെ പാര്‍ട്ടി ദേശീയ പ്രസിഡണ്ട് ശരദ് പവാര്‍ എം.പി യുടെ നിര്‍ദ്ദേശ പ്രകാരം വര്‍ക്കിംഗ് പ്രസിഡണ്ട് സുപ്രിയ സുലെയാണ് നിയമിച്ചത്. നിലവില്‍ ബാബു ഫ്രാന്‍സീസ് , കേരള സര്‍ക്കാര്‍ ,നോര്‍ക്ക- ലോക കേരള സഭയില്‍ കുവൈറ്റില്‍ നിന്നുള്ള പ്രതിനിധിയാണ്. പ്രവാസി ലീഗല്‍ സെല്ലിന്റെ ഗ്ലോബല്‍ വക്താവുമായിരുന്ന കേരളത്തില്‍ നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ പ്രവര്‍ത്തക സമിതി അംഗമാണ് പ്രവാസി മലയാളിയായ ബാബു ഫ്രാന്‍സിസ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *