ആലുവാ: മഹാകവി കുമാരനാശാന്റെ നൂറ്റിഅന്‍പത്തി മൂന്നാമത് ജന്മദിനാഘോഷത്തോടനുബന്ധിച്ച് ആലുവ അദ്വൈത ആശ്രമത്തില്‍ കവി സമാജം കാവ്യ സദസ്സ് നടത്തി. ആശ്രമം മഠാധിപതി ധര്‍മ്മ ചൈതന്യസ്വാമികള്‍ അധ്യക്ഷം വഹിച്ചു.
യോഗം മാതൃഭ്രമി മുന്‍ ഡെപ്യൂട്ടി എഡിറ്റര്‍ എസ്. കൃഷ്ണന്‍ കുട്ടി ഉദ്ഘാടനം ചെയ്തു. പൂര്‍വ്വസൂരികളായ കവികളെ അനുസ്മരിച്ചു കൊണ്ട് അക്ബര്‍ റുക്കിയ ശ്രീ നാരായണ ഗുരുവിന്റെ ദൈവദശകവും, കുമാരനാശാന്റെ ആത്മാര്‍പ്പണം – ഒരു പ്രാര്‍ത്ഥന എന്ന കവിത ഡോ. പൂജ
പി. ബാല സുന്ദരം
ആലപിച്ചു. ഡോ.പി.എന്‍. രാജേഷ് കുമാര്‍, സലി കെ.എ ,വി.എന്‍. രാജന്‍, സുഭാഷ് ചന്ദ്രന്‍, നന്ദകുമാര്‍ ചൂരക്കാട്, രഘൂത്തമന്‍ പച്ചാളം, പൂജ പി. ബാല സുന്ദരം, അക്ബര്‍ റുക്കിയ, സഹീര്‍ അലി, ജോസഫ് ആന്റണി,പത്മാനന്ദ സ്വാമി, കെ.ആര്‍ സുശീലന്‍ എന്നിവര്‍ സ്വന്തം കവിതകള്‍ അവതരിപ്പിച്ചു.
അഡ്വ. എം.കെ. ശശീന്ദ്രന്‍ ഒരോ കവിതകളെയും വിലയിരുത്തി സംസാരിച്ചു.പ്രസിഡണ്ട് എം.കെ. ശശീന്ദ്രന്‍ സ്വാഗതവും ട്രഷറര്‍ ജോസഫ് ആന്റണി നന്ദിയും പറഞ്ഞു. സെക്രട്ടറി കെ.ആര്‍. സുശീലന്‍ പരിപാടികള്‍ ഏകോപിപ്പിച്ചു.
കവികള്‍ അവരവരുടെ കാവ്യങ്ങള്‍ അതിഥികള്‍ക്ക് സമ്മാനിക്കുകയും പരസ്പരം കൈമാറുകയും ചെയ്തു.
ഉത്തുംഗ കവി കുലഗുരുക്കളായ രവീന്ദ്രനാഥ ടാഗോര്‍, ശ്രീനാരായണ ഗുരു, കുമാരനാശാന്‍, സഹോദരന്‍ അയ്യപ്പന്‍, സത്യവൃത സ്വാമികള്‍, ബോധാനന്ദസ്വാമികള്‍ നിരൂപക ശ്രേഷ്ഠനായ കുറ്റിപ്പുഴ കൃഷ്ണപിള്ള തുടങ്ങിയ മനീഷികളുടെ പാദരേണുക്കള്‍ പതിഞ്ഞ മണ്ണാണ് ആലുവ അദ്വൈത ആശ്രമം. മഹാത്മാഗാന്ധി അടക്കമുള്ള കര്‍മ്മയോഗികളും ദേശീയ നേതാക്കളുംഈ ഇടം തേടി എത്തിയിട്ടുണ്ട്.